അത്ഭുതശക്തി നല്‍കുന്ന വെള്ളി മോതിരം…

ആളുകള്‍ വെള്ളി മോതിരം ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വെള്ളി മോതിരം ധരിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. വെള്ളി വളരെ പവിത്രവും പുണ്യമുള്ളതുമായ ലോഹമായി കണക്കാക്കപ്പെടുന്നു. ശിവന്റെ ദൃഷ്ടിയില്‍ നിന്നാണ് വെള്ളി ഉരുത്തിരിഞ്ഞതെന്നാണ് മതവിശ്വാസം. അതേ സമയം വെള്ളിക്ക് ജ്യോതിഷപരമായ പ്രാധാന്യവുമുണ്ട്. ജ്യോതിഷ പ്രകാരം, വെള്ളി സമ്പത്തിന്റെ ഘടകമായ ശുക്രനും മനസ്സിന്റെ ഘടകമായ ചന്ദ്രനുമായും ബന്ധപ്പെട്ടിരിക്കുന്നു. വെള്ളി ശരീരത്തിലെ ജലഘടകത്തെ നിയന്ത്രിക്കുന്നു.
കഫം, പിത്തം, വാത പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാനും വെള്ളി സഹായിക്കുന്നു. പെണ്‍കുട്ടികളും സ്ത്രീകളും ഇടത് കൈയില്‍ വെള്ളി മോതിരം ധരിക്കുന്നത് വളരെ ഐശ്വര്യമായി കണക്കാക്കുമ്പോള്‍, ആണ്‍കുട്ടികളും പുരുഷന്മാരും അവരുടെ വലതു കൈയില്‍ വെള്ളി മോതിരം ധരിക്കുന്നതാണ് നല്ലത്.

സമൃദ്ധിയുടെ പ്രതീകം .ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ശുക്രനും ചന്ദ്രനുമായി വെള്ളി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ശിവന്റെ കണ്ണില്‍ നിന്നാണ് വെള്ളി ഉത്പാദിപ്പിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ വെള്ളി സമൃദ്ധിയുടെ പ്രതീകമാണ്. വെള്ളി ധരിക്കുന്ന ഒരാള്‍ക്ക് സമൃദ്ധിയും കൈവരുന്നുവെന്ന് കരുതപ്പെടുന്നു. വെള്ളി ആഭരണങ്ങള്‍ ആളുകള്‍ക്ക് വ്യത്യസ്ത രീതികളില്‍ ധരിക്കാന്‍ കഴിയും. മോതിരം, ചെയിന്‍, കാല്‍വിരല്‍ മോതിരം എന്നിങ്ങനെ നിങ്ങള്‍ക്കിത് ഉപയോഗിക്കാവുന്നതാണ്.

രോഗമുക്തി.വെള്ളി മോതിരം ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും പ്രയോജനം കൈവരുന്നു. വെള്ളി യഥാര്‍ത്ഥത്തില്‍ ശക്തമായ ആന്റിമൈക്രോബയല്‍ വസ്തുവാണ്. ഇത് അണുബാധകള്‍ക്കെതിരെ പോരാടാനും ജലദോഷം, പനി എന്നിവയില്‍ നിന്നുള്ള സംരക്ഷണം, മറ്റ് രോഗങ്ങള്‍ എന്നിവയില്‍ നിന്നു രക്ഷനേടാനും നിങ്ങളെ സഹായിക്കുന്നു. മാനസികശേഷി വര്‍ധിപ്പിക്കുന്നു മനസില്‍ നിന്ന് അക്രമണോത്സുക സ്വഭാവം കുറയ്ക്കാനായി വെള്ളി മോതിരം ധരിക്കാവുന്നതാണ്. ഇതിലൂടെ വ്യക്തിയുടെ മനസ്സ് ശാന്തമാക്കി കോപവും കുറയ്ക്കാനാവുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യന് വെള്ളി വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് വെള്ളി ധരിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും രൂപത്തില്‍ ശുക്രന്റെ അനുഗ്രഹം നേടിത്തരുന്നത്. മാനസിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വെള്ളി നിങ്ങളുടെ ബുദ്ധി വര്‍ദ്ധിപ്പിക്കാനും തലച്ചോറിനെ പോഷിപ്പിക്കാനും സഹായിക്കുന്നു

.

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം .സന്ധി വേദന, ചുമ, സന്ധിവാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മുക്തനാകാനായി വെള്ളി അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. സംസാരിക്കുമ്പോള്‍ വിക്ക് പ്രശ്നമുള്ളവര്‍ക്ക് ഒരു വെള്ളി മാല കഴുത്തില്‍ ധരിക്കാവുന്നതാണ്. കാഴ്ച പ്രശ്നങ്ങള്‍ പരിഹരിക്കാനും വെള്ളിക്ക് കഴിയും. ഒരു വെള്ളി പാത്രത്തില്‍ സൂക്ഷിച്ചുവച്ച തേന്‍ കഴിക്കുന്നത് സൈനസിനെയും ജലദോഷത്തെയും സുഖപ്പെടുത്തും. വെള്ളി മോതിരം ധരിക്കുന്നത് ഒരാളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുഖത്ത് നിന്നും ശരീരത്തില്‍ നിന്നും കറുത്ത പാടുകളും മുഖക്കുരുവും കുറയ്ക്കുന്നു. ആരോഗ്യഗുണങ്ങള്‍ കാരണം പല മെഡിക്കല്‍ ഉപകരണങ്ങളും വെള്ളി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്

.

വിഷവസ്തുക്കളെ നീക്കുന്നു. വിഷവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ വെള്ളി പ്രതികരിക്കുകയും അതിന്റെ നിറം മാറ്റുകയും ചെയ്യുന്നു. അതിനാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമ്പോള്‍ വെള്ളി മോതിരം അല്ലെങ്കില്‍ മാല ധരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നിറം മാറുന്നതായിരിക്കും. ചില ആളുകള്‍ അവരുടെ ശരീരവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അവരുടെ വെള്ളി ആഭരണങ്ങള്‍ കറുത്തതായി മാറുന്നത് ഇതുകൊണ്ടാണ്.

ജ്യോതിഷത്തില്‍ വെള്ളിയുടെ പ്രാധാന്യം. സ്വര്‍ണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെള്ളിയുടെ വില കുറവാണ്. എന്നാല്‍ വെള്ളിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് പലര്‍ക്കും അറിയില്ല. ചന്ദ്രനും ശുക്രനുമായി വെള്ളി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജ്യോതിഷം പറയുന്നു. ചന്ദ്രന്‍ മനസ്സിനെയും വികാരങ്ങളെയും ഭരിക്കുന്നതുപോലെ, വെള്ളി ധരിക്കുന്നത് ധരിക്കുന്നയാള്‍ക്ക് ശാന്തതയും സമാധാനവും നല്‍കുന്നു. വെള്ളി ശരീരത്തെ തണുപ്പിക്കുന്നു. അതിനാല്‍, ഇത് ആമാശയത്തിലെ ചൂട് തണുപ്പിക്കാനും ഉപകരിക്കുന്നു. ജാതകത്തില്‍ ചന്ദ്രന്റെ ദോഷഫലങ്ങളുള്ള ഒരാള്‍ക്ക് ചന്ദ്രന്റെ അനുഗ്രഹം ലഭിക്കാനായി വെള്ളി മോതിരം ധരിക്കാവുന്നതാണ്. ഇത് ഭാഗ്യം, സമൃദ്ധി, സൗന്ദര്യം, സന്തോഷം എന്നിവ നല്‍കുന്നു. ദുരാത്മാക്കളെ അകറ്റി നിര്‍ത്തുന്നു വെള്ളി ദുരാത്മാക്കളെ അകറ്റി നിര്‍ത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. നെഗറ്റീവ് എനര്‍ജിയില്‍ നിന്നുള്ള സംരക്ഷണത്തിനായി കുഞ്ഞുങ്ങളെ വെള്ളി ആഭരണങ്ങള്‍ ധരിപ്പിക്കുന്നു. സെല്‍ഫോണുകളില്‍ നിന്നും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും പുറപ്പെടുന്ന ദോഷകരമായ വൈദ്യുതകാന്തിക വികിരണങ്ങളില്‍ നിന്ന് വെള്ളി നമ്മെ സംരക്ഷിക്കുന്നു.

ഐശ്വര്യത്തിന് വെള്ളി സൂക്ഷിക്കാം വാസ്തു ശാസ്ത്രമനുസരിച്ച്, വീടിന്റെ പടിഞ്ഞാറന്‍ കോണില്‍ വെള്ളി നാണയങ്ങള്‍ ഒരു മണ്‍പാത്രത്തില്‍ ചുവന്ന തുണിയില്‍ സൂക്ഷിച്ചാല്‍ ലക്ഷ്മീ ദേവിയുടെ കടാക്ഷം നേടാനാവുന്നതാണ്. ഒരു ചെറിയ വെള്ളി നാണയം എല്ലായ്പ്പോഴും നിങ്ങളുടെ പേഴ്സിലോ നിലവറയിലോ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളില്‍ കൈവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ബിസിനസ്സില്‍ വിജയം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെള്ളിയില്‍ ഒരു ചെറിയ ആനയുടെ രൂപം തീര്‍ത്ത് നിങ്ങളുടെ കടയില്‍ സൂക്ഷിക്കാവുന്നതാണ്. വെള്ളി മോതിരം ധരിക്കുന്നതിനുള്ള നടപടിക്രമം ഒരു സൗന്ദര്യവര്‍ദ്ധക ആഭരണം എന്നതിനു പുറമേ, വെള്ളി ധരിക്കുന്നതിലൂടെ പല വേദജ്യോതിഷ നേട്ടങ്ങളും ഉണ്ട്. ഒരു വെള്ളി മോതിരം വാങ്ങിച്ച് വ്യാഴാഴ്ച ദിവസം രാത്രി നിങ്ങള്‍ മോതിരം വെള്ളത്തില്‍ മുക്കിവയ്ക്കണം. അടുത്ത ദിവസം, അതായത് വെള്ളിയാഴ്ച രാവിലെ മോതിരം വിഷ്ണു ഭഗവാന്റെ മുന്‍പില്‍ വച്ച് ആരാധിക്കുക. വെള്ളി മോതിരം ധരിക്കുന്നതിനുള്ള നടപടിക്രമം ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ശേഷം അല്‍പം ചന്ദനം മോതിരത്തില്‍ പുരട്ടണം. അഗ്നിജ്വാലയും ധൂപവര്‍ഗ്ഗവും മോതിരത്തിന് നല്‍കേണ്ടതുണ്ട്. അല്‍പം അരിയും വിഷ്ണുവിന് സമര്‍പ്പിക്കണം. അതിനുശേഷം വലതു കൈയിലെ ചെറുവിരലില്‍ ഈ വെള്ളി മോതിരം നിങ്ങള്‍ക്ക് ധരിക്കാവുന്നതാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*