സാംസങ്ങിന്റെ ഫോണുകള്‍ക്ക് മാത്രമല്ല ഇപ്പോള്‍ ലാപ്പ്ടോപ്പുകള്‍ക്കും നല്ല ഓഫറുകളാണ് ഉള്ളത്. ഫ്ളിപ്പ്കാര്‍ട്ടില്‍ മികച്ച ഓഫറില്‍ സാംസങ്ങിന്റെ ഗ്യാലക്സി ബുക്ക് ത്രീ വാങ്ങാന്‍ എപ്പോൾ അവസരം ഉണ്ട് . സാംസങ്ങ് അവരുടെ ഗ്യാലക്സ് ബുക്ക് 4 സീരീസ് ഈ അടുത്താണ് ലോഞ്ച് ചെയ്തത്. 1,14990 രൂപയാണ് ബുക്ക് 4 360യുടെ വില. എന്നാല്‍ ഇത്രയും വില നല്‍കാനില്ലെങ്കില്‍ സാംസങ്ങിന്റെ ത്രീ സീരീസില്‍ വരുന്ന ലാപ്ടോപ് ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ പറ്റും . നിത്യേന ചെയ്യേണ്ട എല്ലാ ഓഫീസ് ജോലികളും ചെയ്യുകയും, അതോടൊപ്പം നല്ല സ്പീഡ് ഉള്ളതാണ് ഈ ലാപ്ടോപ്. ഗ്യാലക്സി ബുക്ക് 3 ആണിത്. ഈ സീരീസിന് ഇപ്പോള്‍ വന്‍ വിലക്കുറവാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്. പുതിയ സീരീസ് ഇറക്കിയത് കൊണ്ട് ഇതിന് വില കുറയുകയായിരുന്നു.
ഫ്ളിപ്പ്കാര്‍ട്ടില്‍ ഇരുപത് ശതമാനമാണ് ഗ്യാലക്സി ബുക്ക് ത്രീയുടെ ഡിസ്കൗണ്ട്. അതായത് 90000 രൂപയ്ക്ക് താഴെ മാത്രം ചെലവാക്കി കൊണ്ട് ഈ കിടിലന്‍ ലാപ്ടോപ്പ് നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ചുകളും വരുമ്പോള്‍ കൂടുതലായി വിലകുറയും. ഗ്യാലക്സി ബുക്ക് ത്രീയ്ക്ക് ഐ7 ഇന്റല്‍ കോര്‍ പ്രൊസസറാണ് ഉള്ളത്. 89990 രൂപയ്ക്കാണ് ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാനാവുക. ഡിസ്കൗണ്ടില്ലാതെ 1,12990 രൂപയാണ് ഇതിന്റെ വില. ഇത്രയും വിലയേറിയ ലാപ്ടോപ്പിനാണ് കിടിലന്‍ ഡിസ്കൗണ്ട് നല്‍കുന്നത്. 16 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന വേരിയന്റുമാണിത്.
ഡിസ്കൗണ്ടുകള്‍ ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകളെങ്കില് വമ്പന്‍ ഡിസ്കൗണ്ടാണ് ലഭിക്കുക. 5000 രൂപയാണ് ഡിസ്കൗണ്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ 6500 രൂപയാണ് ഡിസ്കൗണ്ടായി ലഭിക്കുക കിടിലന്‍ എക്സ്ചേഞ്ച് ഓഫറുകളും ഫ്ളിപ്പ്കാര്‍ട്ട് ഇതോടൊപ്പം നല്‍കുന്നുണ്ട്. പഴയ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്താല്‍ 34500 രൂപ വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ഇതും കൂടി ലഭിച്ചാല്‍ വലിയ വിലക്കുറവില്‍ തന്നെ ഈ പ്രീമിയം ലാപ്ടോപ്പ് സ്വന്തമാക്കാനാവും. അതേസമയം 34500 രൂപ പരമാവധി ഡിസ്കൗണ്ടാമെന്ന് മറക്കരുത്.
സാംസങ്ങിന്റെ ഗ്യാലക്സി ബുക്ക് 3 ഫീച്ചറിലും ആളൊരു വമ്പനാണ്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. ആന്റി ഗ്ലേയര്‍ കോട്ടിംഗും ഇതിനുണ്ട്. അതിലൂടെ നമ്മുടെ കണ്ണുകള്‍ക്ക് സംരക്ഷണവും ലഭിക്കും. വെറും 1.57 കിലോഗ്രാം ഭാരം മാത്രമാണ് ഈ ഫോണിനുള്ളത്. ഗ്യാലക്സി ബുക്ക് ത്രീ 13ാം ജനറേഷന് ഇന്റല്‍ കോര്‍ പ്രൊസസറാണ് ഉള്ളത്. സ്റ്റീരിയോ സ്പീക്കര്‍ സിസ്റ്റവും, ഡോള്‍ബി അറ്റ്മോസ് ടെക്നോളജിയും ഇതിലുണ്ട്. 512 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഈ ലാപ്ടോപ്പ് വരുന്നത്. 1ടിബി വരെ ഇതിന്റെ സ്റ്റോറേജ് ഉയര്‍ത്താം.


Be the first to comment