ഉമ്മൻചാണ്ടിയുടെ സ്മരണയിൽ സമരാഗ്നി ജാഥ കോട്ടയത്ത്

ഉമ്മൻചാണ്ടിയുടെ സ്മരണയിൽ സമരാഗ്നി ജാഥ കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ അണയാത്ത ഓർമ്മകൾക്ക് മുന്നിൽ അഗ്നിയായി പ്രവർത്തകർ ഒഴുകിയെത്തി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കോട്ടയത്ത് വൻ സ്വീകരണമാണ് നൽകിയത് എഐസിസി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എല്ലാ അർത്ഥത്തിലും ജനങ്ങൾക്ക് നാശം വിതയ്ക്കുന്ന സർക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ളതെന്ന് കെ. സുധാകരൻ പറഞ്ഞു.


വയനാട്ടിൽ ആന കുത്തിക്കൊന്ന കർഷകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ പോയില്ല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ല. ഏറ്റവും വലിയ തെളിവാണ് വാളയാറിലെ 9 ഉം 13 ഉം വയസ്സുള്ള സഹോദരിമാരുടെ കൊലപാതകം.വണ്ടിപ്പെരിയാറിലെ കുരുന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെ ഭരണസംവിധാനം അപ്പാടെ പരാജയപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ചെയ്ത അഴിമതി കേസിലെ കൂട്ടുപ്രതിയാണ് ശിവശങ്കരൻ. ശിവശങ്കരൻ ജയിലിൽ കിടക്കുമ്പോഴും മുഖ്യപ്രതിയായ മുഖ്യമന്ത്രി സ്വൈര ജീവിതം നയിക്കുകയാണ്. പിണറായിയെ മോദി സഹായിക്കുന്നു;മോദിയെ പിണറായി സഹായിക്കുന്നു. ഈ നാട് പോകുന്നത് അപകടകരമായ നിലയിലേക്കാണെന്ന് സുധാകരൻ പറഞ്ഞു.


ഇതൊരു മഹായുദ്ധമാണ്.നമുക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തോൽക്കുന്നത് രാജ്യത്തെ മതേതരത്വവും ജനാധിപത്യവുമാണെന്ന് വി.ഡി.സതീശൻ.
വർഗീയതയെ ഈ മണ്ണിൽ കുഴിച്ചുമൂടി, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വീറുറ്റ പോരാളികളെ പോലെ ഓരോ കോൺഗ്രസ് പ്രവർത്തകനും രംഗത്തെത്തണമെന്നും
പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.


ഒരു വർഷത്തിനിടെ രണ്ട് തവണ വൈദ്യുതി ചാർജ് വർധിപ്പിച്ചു. വെള്ളക്കരം വർദ്ധിപ്പിച്ചു. കെട്ടിടനികുതി കുത്തനെ കൂട്ടി. ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി. എല്ലാ സർക്കാർ സേവനങ്ങൾക്കും നിരക്ക് വർധിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ ചികിത്സ പദ്ധതി അട്ടിമറിച്ചു. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയില്ല. ജില്ലകൾ തോറും നടത്തിയ ജനസദസ്സിൽ കണ്ടത് സങ്കടങ്ങളുടെ പെരുമഴയാണ്. എല്ലാ അർത്ഥത്തിലും ജനവിരുദ്ധ സർക്കാരാണ് കേരളത്തിലേത്. ഇതിന് നമുക്ക് അറുതി വരുത്തണം. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെ ഇറക്കണമെന്നും സതീശൻ പറഞ്ഞു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി,കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്ജ്,കെ.സി.ജോസഫ്,ജോസഫ് വാഴയ്ക്കൻ,എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ,വി.പി.സജീന്ദ്രൻ,അജയ് തറയിൽ,ഷാനിമോൾ ഉസ്മാൻ,അബ്ദുൾ മുത്തലിബ്,ജോസി സെബാസ്റ്റ്യൻ,പി.എ.സലിം,എം.ജെ ജോബ്,ടോമി കല്ലാനി,ദീപ്തി മേരി വർഗീസ്,ഫിലിപ്പ് ജോസഫ്,പി.എസ്. രഘുറാം,എം.ബി.സന്തോഷ്കുമാർ,മോഹൻ കെ.നായർ എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*