
അതിനൂതന Pet CT ഇമേജിംഗ് സംവിധാനം കോട്ടയത്ത്.
ക്യാൻസർ ചികിത്സയിൽ നാഴികക്കല്ലായ അത്യാധുനിക Pet-CT സ്കാൻ കോട്ടയം ഭാരത് ന്യൂക്ലിയർ മെഡിസിൻ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ക്യാൻസർ എന്ന മാരക രോഗത്തെ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കുന്നതിനും ഉചിതമായ ചികിത്സ ലഭ്യമാക്കുവാനും ഇത് സഹായിക്കുന്നു .
ക്യാൻസർ ചികിത്സയുടെ ഫലപ്രാപ്തി അറിയുവാനും , ശരീരത്തിൽ വീണ്ടും ക്യാൻസർ രൂപപ്പെടുന്നുണ്ടോ എന്ന് മനസിലാക്കുന്നതിനും ഏറ്റവും ഫലപ്രദമായ രോഗനിർണ്ണയ മാർഗ്ഗമാണ് Pet- CT.
ഹൃദയാഘാതത്തിന് ശേഷം ഹൃദയത്തിന്റെ മസിലുകൾ സജീവമാണോ നിർജ്ജീവമാണോ എന്ന് മനസ്സിലാക്കുവാനും
Brain tumors , അപസ്മാരം, മറവി രോഗം തുടങ്ങിയ അസുഖങ്ങൾ ആരംഭത്തിൽ തന്നെ കണ്ടെത്തുവാനും Pet CT സഹായകമാണ്.
ഭാരത് ന്യൂക്ലിയർ മെഡിസിൻ സെന്ററിൽ തൈറോയ്ഡ്,വൃക്ക കരൾ, ഹൃദയം,അസ്ഥി, തുടങ്ങിയ അവയങ്ങളുടെ പ്രവർത്തന ക്ഷമത മനസിലാക്കുന്നതിനുള്ള ഗാമാ ക്യാമറ സ്കാനിങ്ങും നിലവിൽ പ്രവർത്തന സജ്ജമാണ് .
രോഗ നിർണ്ണയത്തിനും ചികിത്സക്കുമായി വളരെ കുറഞ്ഞ അളവിൽ റേഡിയോ ആക്ടീവ് മെഡിസിൻസ് ഉപയോഗിക്കുന്നതിനെ തെറാനോസ്റ്റിക്സ് എന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ഈ ചികിത്സാ രീതി ഉപയോഗിച്ച്
തൈറോയ്ഡ്, കരൾ, prostate, തുടങ്ങിയ ഗ്രന്ഥികളിൽ ഉണ്ടാകുന്ന ക്യാൻസർ രോഗത്തെ സുഖപ്പെടുത്തുന്നു.
ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ പരിചയസമ്പന്നരായ വിദഗ്ദ്ധ ഡോക്ടർമാരുടെയും ടെക്നീഷ്യൻമാരുടെയും മേൽനോട്ടത്തിൽ സാധാരണക്കാർക്ക് പ്രാപ്യമായ നിരക്കിലുള്ള സേവനം ഭാരത് ന്യൂക്ലിയർ മെഡിസിനിൽ ലഭ്യമാണ്.
ഭാരത് ന്യൂക്ലിയർ മെഡിസിൻ
പടിഞ്ഞാറേ നട
തിരുനക്കര
കോട്ടയം .
കൂടുതൽ വിവരങ്ങൾക്ക് 9744611000

Be the first to comment