ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ ശക്തരായ ഒരു ചൈനീസ് ബ്രാൻഡ് ആണ് ഓപ്പോ. പ്രധാനമായും സാധാരണക്കാരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഫോണുകൾ ആണ് കൂടുതലായും ഓപ്പോ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കുന്നത്. ആയതിനാൽ തന്നെ ഇന്ത്യൻ മാർക്കറ്റിൽ ഓപ്പോ ഫോണുകൾക്ക് ആവിശ്യക്കാരും ധാരാളമാണ്.
ഇപ്പോൾ ഇതാ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഓപ്പോ എഫ് 25 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കമ്പനി. മിഡ് റേഞ്ച് സെഗ്മെന്റിൽ ആയിരിക്കും ഓപ്പോ തങ്ങളുടെ ഈ ഫോൺ ഇന്ത്യയിൽ എത്തിക്കുക
.
ഇതിന്റെ വില 25,000 രൂപയിൽ താഴെ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോൺ ഫെബ്രുവരി 29ന് ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ലോഞ്ച് തിയതി പുറത്ത് വിട്ടതിനോടൊപ്പം ഫോണിന്റെ ചില സവിശേഷതകളും ഓപ്പോ പുറത്ത് വിട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഓഷ്യൻ ബ്ലൂ, ലാവ റെഡ് എന്നീങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ആയിരിക്കും ഓപ്പോ എഫ് 25 പ്രോ 5ജി ഇന്ത്യയിൽ എത്തുക. ഓപ്പോ റെനോ 11 എഫിന്റെ ഡിസൈനുമായി വളരെ സാമ്യം തോന്നുന്ന ഡിസൈനാണ് ഓപ്പോ എഫ് 25 പ്രോ 5ജിയ്ക്കും കമ്പനി നൽകിയിരിക്കുന്നത്.
8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ആയിരിക്കും ഓപ്പോ തങ്ങളുടെ പുതിയ ഫോണിനെ എത്തിക്കുന്നത്. ഈ ഫോൺ ലോഞ്ച് ചെയ്യുന്ന ഫെബ്രുവരി 29ന് തന്നെ ഫോണിന്റെ വിൽപനയും ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചിരിക്കുന്ന വരികളിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 120Hz ബോർഡർലെസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ഫോണിന്റെ മുന്നിലേയും പിന്നിലേയും ക്യാമറകളിൽ 4കെ റെക്കോർഡിങ് പിന്തുണ ഉണ്ടായിരിക്കും എന്നും ഓപ്പോ അറിയിച്ചിട്ടുണ്ട്. 67W Supervooc ചാർജിങ്ങിനേയും ഓപ്പോ എഫ് 25 പ്രോ 5ജി പിന്തുണയ്ക്കുന്നത് ആയിരിക്കും. ഫോണിന്റെ വാട്ടർ ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP65 ആയിരിക്കും എന്നും ഓപ്പോ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇത്രയും കാര്യങ്ങളാണ് ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാൽ ഫോണിനെക്കുറിച്ചുള്ള ചില ചോർച്ചാ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. കുറഞ്ഞ ബെസലുകളുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ ആണ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇതൊരു അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഇതിന് 120 Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടാൻ ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ പിൻഭാഗത്ത് എത്ര ക്യാമറകൾ ഉണ്ടെന്ന് വ്യക്തമല്ലെങ്കിലും ഇതിൽ പ്രൈമറി ക്യാമറ 64 എംപി ആയിരിക്കും എന്നാണ് സൂചന. മറ്റ് ക്യാമറകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓപ്പോ എഫ് 25 പ്രോ 5ജിയിൽ ഇടം പിടിക്കുന്ന ഫ്രണ്ട് ക്യാമറ 32 എംപി ആയിരിക്കും എന്നും ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ക്യാമറകളുടെ കൂടുതൽ ഫീച്ചറുകൾ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ കളർ ഓഎസ് 14ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കാൻ സാധ്യത. MediaTek Dimensity 7050 പ്രോസസർ ഈ ഫോണിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.
5G, Dual 4G VoLTE, Wi-Fi 6, ബ്ലൂടൂത്ത് 5.2, USB Type-C എന്നിവയാണ് ഓപ്പോ എഫ് 25 പ്രോ 5ജിയുടെ കണക്ടിവിറ്റികൾ. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. മിഡ് റേഞ്ച് സെഗ്മെന്റിൽ നിരവധി മികച്ച ഫോണുകൾ അവതരിപ്പിച്ചിരിക്കുന്ന കമ്പനിയാണ് ഓപ്പോ. തങ്ങളുടെ പുതിയ ഫോണിലും ഈ മികവ് കാഴ്ച വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്


Be the first to comment