കെഎസ്ആർടിസി സിറ്റി ബസുകളിൽ ഇനി ഓൺലൈൻ പണമിടപാട്

ഓൺലൈൻ പണമിടപാട് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി സിറ്റി ബസുകൾ. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവീസുകളിലും ഡിസംബർ 28 മുതൽ പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ആരംഭിക്കും.

യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ അറിയുന്നതിനും ബസുകളുടെ ലൈവ് അപ്ഡേറ്റ്സ് അറിയുന്നതിനും ചലോ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നിവ ഉപയോഗിച്ചും യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം. കേരളത്തിലെ എല്ലാ കെഎസ്ആർടിസി സർവീസുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*