സാംസങ് s24 നെ വെല്ലാൻ വൺപ്ലസ് 12

സാംസങ് s24 നെ വെല്ലാൻ വൺപ്ലസ് 12; .കാത്തിരിപ്പിനൊടുവിൽ വണ്‍പ്ലസ് 12, വൺപ്ലസ് 12 ആർ സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 യില്‍ 16 ജിബി റാമുമായാണ് വണ്‍പ്ലസ് 12 എത്തിയിരിക്കുന്നത്. ഐഫോൺ 15, സാസംങ് ഗാലക്സി എസ് 24 എന്നിവയെ ലക്ഷ്യമിട്ടാണ് വൺപ്ലസ് 12ന്‍റെ കടന്നുവരവ്6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്‌ക്രീനാണ് ഗാലക്സി എസ് 24 അൾട്രയ്ക്കുള്ളതെങ്കിൽ 6.82 ഇഞ്ച് 3168 x 1440 പിക്‌സല്‍ റസലൂഷനുള്ള ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 12ന്. എല്‍ടിപിഒ പിന്തുണയുള്ള 120 ഹെര്‍ട്‌സ് പ്രോ എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണിത്. എസ് 24 അൾട്രയ്ക്ക് ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കി വണ്‍ യുഐ 6.1 ഒഎസ് ആണ് ഉള്ളത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് ആണ് വൺപ്ലസ് നൽകിയിരിക്കുന്നത്.സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ചിപ്പ് സെറ്റും വൺപ്ലസ് 12ലുണ്ട്. 12 ജിബി, 16 ജിബി റാം വേരിയന്‍റുകളും 256, 512 ജിബി സ്റ്റോറേജ് ഓപ്ഷനും വൺപ്ലസിലുണ്ട്. അതേസമയം ഗാലക്സിയിൽ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ചിപ്‌സെറ്റും 12 ജിബി റാമുമാണുള്ളത്.
45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് 2.0 സംവിധാനവും വയര്‍ലെസ് പവര്‍ഷെയര്‍ സൗകര്യവും എസ് 24 അൾട്രാ നൽകുമ്പോൾ 5,400 എംഎഎച്ച് ബാറ്ററിയില്‍ 100 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജിങ് പിന്തുണയും 50 വാട്ട് എയര്‍വൂക് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും വൺപ്ലസ് നൽകുന്നുണ്ട്.50 എംപി പ്രൈമറി ക്യാമറ, 48 എംപി വൈഡ് ക്യാമറ, 3എക്‌സ് സൂം ഉള്ള 64 എംപി ടെലിഫോട്ടോ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണ് വൺപ്ലസ് 12വിലുള്ളത്. ഗാലക്സി എസ് 24 അൾട്രയിലാകട്ടെ ക്വാഡ് ക്യാമറ സംവിധാനമാണ്. 200 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയാണ് നൽകിയിട്ടുള്ളത്.32 എംപി ആണ് വൺപ്ലസിന്‍റെ സെൽഫി ക്യാമറ. 24 എഫ്പിഎസില്‍ 8കെ വീഡിയോ, 30/60 എഫ്പിഎസില്‍ 4കെ വീഡിയോ, 30/60 എഫ്പിഎസില്‍ 1080 പിക്‌സല്‍ വീഡിയോ എന്നിവ ചിത്രീകരിക്കാൻ കഴിയും. രണ്ട് വേരിയന്‍റിലാണ് വൺപ്ലസ് ലഭിക്കുക.

12ജിബി+256ജിബി സ്റ്റോറേജ് വേരിയന്‍റിന് 64,999 രൂപയാണ് വില. 16ജിബി+512ജിബി സ്റ്റോറേജ് വേരിയന്‍റിന് 69,999 രൂപയാണ് വില. ഫ്‌ലോവി എമറാള്‍ഡ്, സില്‍ക്കി ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണുകള്‍ ലഭിക്കുക..വണ്‍പ്ലസ് 12 ആറിന് 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒസ് ആണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 2 ചിപ്പില്‍ 8ജിബി റാമോടുകൂടിയാണ് ഫോൺ. ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപിയാണ് പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ ക്യാമറ എന്നിവയാണുള്ളത്. 16 എംപിയാണ് സെൽഫി ക്യാമറ. 5500 എംഎഎച്ച് ബാറ്ററിയുണ്ട്. സൂപ്പര്‍ വൂക്ക് 100 വാട്ട് അതിവേഗ ചാര്‍ജിങും വൺപ്ലസ് 12 ആറിനുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*