ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി. വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരും. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.ഉപഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുക.
ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന തരത്തിലായിരിക്കും സംവിധാനം പ്രവർത്തിക്കുക.ടോൾ ബൂത്തുകളിലെ സമയനഷ്ടവും ഇന്ധനനഷ്ടവും ഇല്ലാതാക്കി യാത്ര സുഗമമാകാൻ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതകളിൽ വാഹനം സഞ്ചരിക്കുന്ന ഭാഗത്തെ ടോൾ മാത്രമാകും ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.

Be the first to comment