പുഴയിലേക്ക് ചാടാൻ തെങ്ങിൽ കയറി, പക്ഷേ ആദ്യം ‘ചാടിയത്’ തെങ്ങ്…

പുഴയിലേക്ക് ചാടാന്‍, ചാഞ്ഞുകിടന്ന തെങ്ങില്‍ കയറിയ നാലു യുവാക്കള്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിലാണ് ഞായറാഴ്ച വൈകിട്ട് കരുളായി സ്വദേശികളായ യുവാക്കൾ കുളിക്കാനെത്തിയത്. പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങിന്റെ മുകളിൽ കയറിയ നാല് യുവാക്കൾ ചാടാനൊരുങ്ങുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പൊങ്ങിത്തെറിച്ചു പോയെങ്കിലും പുഴയിലെ വെള്ളത്തിലേക്ക് വീണതിനാൽ ആർക്കും പരുക്കില്ല. തെങ്ങ് യുവാക്കളുടെ മുകളിലേക്ക് വീഴാത്തതും ഭാഗ്യമായി.

മഴക്കാലം തുടങ്ങിയതോടെ ദിവസവും ഒട്ടേറെ പേരാണ് ഈ ചിറയിലെ വെള്ളചാട്ടം കാണാനും കുളിക്കാനും എത്തുന്നത്. ചിലർ തെങ്ങിന് മുകളിൽ നിന്നും താഴേക്ക് ചാടി സാഹസികത കാണിക്കുന്ന നിരവധി വിഡിയോകൾ മൂഹമാധ്യമങ്ങളിലുണ്ട്. ഇതു കണ്ട് അഭ്യാസ പ്രകടനത്തിനൊരുങ്ങുമ്പോഴാണ് തെങ്ങ് ചതിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*