മൂന്നാറിൽ ഇവ മിസ്സ് ചെയ്യല്ലേ …..

കോട്ടയം: മൂന്നാറിൽ എത്തുമ്പോൾ കഴിവതും സ്ഥലങ്ങൾ കണ്ട് മടങ്ങുവാനാണ് സഞ്ചാരികളധികവും ശ്രമിക്കുന്നത്. ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം, ഇരവികുളം ദേശീയോദ്യാനം, എന്നിങ്ങനെ മൂന്നാറിനു ചുറ്റും നിർബന്ധമായും കാണേണ്ട കുറച്ചിടങ്ങളും ഉണ്ട്. എന്നാൽ മൂന്നാറിലേക്ക് പോകുമ്പോൾ അല്പം സമയം കൂടി കണ്ടെത്തിയാൽ ഇവിടെ മറക്കാതെ ചെയ്യേണ്ട ചില ട്രെക്കിങ്ങുകളും ഉണ്ട്.
ചൊക്രമുടി-മൂന്നാറിൽ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ട്രെക്കുങ്ങളിൽ ഒന്നാണ് ചൊക്രമുടി. സമുദ്ര നിരപ്പിൽ നിന്ന് 2500ൽ അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് രണ്ട് മണിക്കൂർ നടന്ന് വേണം എത്തിച്ചേരാൻ. പാറക്കെട്ടുകൾ താണ്ടിയുള്ള യാത്രയിൽ കയറ്റങ്ങളും ഇറക്കങ്ങളും ആവോളം ഉള്ളതിനാൽ യാത്ര മടുപ്പിക്കുകയേ ഇല്ല, അതുകൊണ്ട് തന്നെ തുടക്കക്കാർക്കും ധൈര്യമായി ഇവിടേക്ക് യാത്ര ചെയ്യാം. സൂര്യോദയം കാണുന്ന തരത്തിൽ ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യുന്നതാണ് നല്ലത്.


തൂവാനം വെള്ളച്ചാട്ടം-മറയൂരിൽ നിന്നും 10 കിമി അകലെയാണ് തൂവാനം ട്രെക്കിങ്. പോയിന്റ്. ട്രക്കിങ് എന്ന് കേൾക്കുമ്പോൾ പാറക്കെട്ടുകളും സാഹസിക നിറഞ്ഞ യാത്രയുമൊക്കെയായിരിക്കും മനസിൽ വരിക, പ്രത്യേകിച്ച് മൂന്നാറിൽ. എന്നാൽ ആറിന്റെ തീരത്തൂടെ വെള്ളച്ചാട്ടത്തിന് അടുത്തേക്കുള്ള ട്രെക്കിങ് ആണ് തൂവാനം വെള്ളച്ചാട്ട ട്രക്കിങ്. ചിന്നാർ വന്യജീവി സങ്കേതത്തിന് ഉള്ളിലണ് തൂവാനം വെള്ളച്ചാട്ടം ഉള്ളത്. ആലംപെട്ടി ഇക്കോ ഡെലപ്പ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ ട്രെക്കിങ് സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് ട്രെക്കിങ് സമയം.

മീശപ്പുലി മല- മേഘങ്ങൾ പൊതിഞ്ഞ് നിൽക്കുന്ന മീശപ്പുലിമലയിലേക്ക് ഒരു യാത്ര പോണമെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ. കേരളത്തിൽ ട്രെക്കിങ് നടത്താൻ കഴിയുന്ന ഏറ്റവും ഉയരം കൂടിയ കൊടിമുടിയാണ് മീശപ്പുലിമല. സമുദ്രനിരപ്പിൽ നിന്നും 2640 മീറ്റർ ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് 24 കിമി ദൂരെയുള്ള ഇവിടെക്ക് വനംവകുപ്പിന്റെ അനുമതിയോട് കൂടി മാത്രമേ ട്രെക്കിങ് നടത്താനാകൂ. കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപറേഷനാണ് ഇവിടേക്കുള്ള ട്രെക്കിങ് നിയന്ത്രിക്കുന്നത്.
കൊളുക്കുമല- കേര-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ നിന്നും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്. സമൃദ്ധനിരപ്പിൽ നിന്നും 8000 അടി ഉയരത്തിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്

.

 

Be the first to comment

Leave a Reply

Your email address will not be published.


*