കണ്ണൂര്‍ : ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രം 65 കിലോമീറ്റര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചു കഴിഞ്ഞുവെന്നും നാടിനാവശ്യമെന്ന് തോന്നുന്ന പദ്ധതികള്‍ക്ക് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.അലക്സ്നഗര്‍ കാഞ്ഞിലേരി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലെ അലക്സ് നഗറില്‍ നിന്ന് കാഞ്ഞിലേരിയിലേക്ക് വളപട്ടണം പാലത്തിനു കുറുകേ നിര്‍മിച്ച പാലമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.

വര്‍ഷങ്ങളായി തൂക്കുപാലത്തെ ആശ്രയിച്ചിരുന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് 2017 ല്‍ തന്നെ പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ കരാറുകാരന്‍ സമയ ബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാര്‍ റദ്ദ് ചെയ്തിരുന്നു. പിന്നീട് പുതുക്കിയ ഡിസൈനും പ്ലാനും അനുസരിച്ച് ഉയരം കൂട്ടി നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതനുസരിച്ച് പേരാവൂര്‍ കെ കെ ബില്‍ഡേഴ്സ് ആണ് പ്രവൃത്തി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 111.600 മീറ്റര്‍ നീളത്തില്‍ അഞ്ച് സ്പാനുകളിലായാണ് പാലം നിര്‍മിച്ചിരിക്കുന്നത്ഒന്നര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായുള്ള നടപ്പാതയടക്കം പാലത്തിന്റെ ആകെ വീതി 11.5 മീറ്ററാണ്.


Be the first to comment