ഓൺലൈൻ ഷോപ്പിങ്ങിനെ വെല്ലുന്ന വിലക്കുറവിൽ 23 ന് രാത്രി ‘മിഡ്നൈറ്റ് സെയിൽ’ പ്രഖ്യാപിച്ചിരിക്കുന്നത് ഓക്സിജൻ ഡിജിറ്റൽ കോട്ടയം ഷോറൂം. ഓഫറുകൾക്കും സമ്മാനങ്ങൾക്കും പുറമെ അർധരാത്രിയിൽ സ്പോട്ട് വായ്പയും.
ഓണക്കാലത്ത് അക്ഷര നഗരിയ്ക്ക് വിപണി ഉത്സവം തീർത്ത് ഓഫർ പെരുമഴയുമായി മിഡ്നൈറ്റ് സെയിൽ വരുന്നു. കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഓക്സിജൻ ഡിജിറ്റൽ ഷൂറൂമിലാണ് ഓണവിപണിയെ ലക്ഷ്യമിട്ട് ‘ ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിൽ ‘ പ്രഖ്യാപിച്ചിരിക്കുന്നത്
23 ബുധനാഴ്ച രാത്രി 9 മുതലാണ് വമ്പൻ വിലക്കുറവ്, ഓഫറുകൾ, സ്പോട്ട് ഇഎംഐ, ക്യാഷ് ഓഫറുകൾ എന്നിവയുമായി കോട്ടയത്തെ ആദ്യത്തെ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന മിഡ്നൈറ്റ് സെയിൽ നടക്കുക.
രാജ്യത്തെയും അന്തർദേശീയ തലത്തിലെയും ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിനെപ്പോലും വെല്ലുന്ന വിലക്കുറവിൽ ഒറ്റരാത്രി കച്ചവടത്തിലൂടെ വിറ്റഴിക്കാനാണ് ഓക്സിജൻ പദ്ധതി. വിലക്കുറവിന് പുറമെ ഞെട്ടിക്കുന്ന ഓഫറുകൾ, തൽസമയ വായ്പ, ക്യാഷ് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവ ലഭ്യമായിരിക്കും.
മികച്ച ബ്രാൻഡുകളുടെ തെരെഞ്ഞെടുത്ത ഉത്പന്നങ്ങൾക്കായിരിക്കും ഓഫറുകളും വിലക്കുറവും ലഭിക്കുക. ഓഫറുകൾ സംബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമേ ഓക്സിജൻ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.
ഓക്സിജന്റെ കോട്ടയത്തെ നെഹ്‌റു സ്റ്റേഡിയം മെയിൻ ഷോറൂമിൽ മാത്രമാകും മിഡ്നൈറ്റ് സെയിൽ ഉണ്ടായിരിക്കുക .

Be the first to comment