42 ലക്ഷം കുടിശിഖ, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി 30 ഓഫീസുകളിലാണ് ഇതോടെ വൈദ്യുതി നിലച്ചത്.കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്.5 മാസത്തെ ബില്ല് കുടിശിക ആയതോടെയാണ് ഫ്യൂസ് ഊരിയത്.42 ലക്ഷം രൂപയാണ് കുടിശിക ആണ് മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്.റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.


Be the first to comment