കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് അക്രമാസക്തമായി.

കെ.കെ. റോഡിൽ ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപം പോലീസ് ബാരിക്കേഡ് വച്ച് പ്രകടനം തടഞ്ഞിരുന്നു.തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.ഇതിന് പിന്നാലെയാണ് മുദ്രാവാക്യം മുഴക്കി ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചത്.തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പിന്മാറിയെങ്കിലും വീണ്ടും സമരം ശക്തമാക്കിയതോടെ രണ്ടാം വട്ടവും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.ഏറെനേരം മുദ്രാവാക്യം മുഴക്കി കളക്ടറേറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു

Be the first to comment

Leave a Reply

Your email address will not be published.


*