കോട്ടയം ടിബി റോഡിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് എതിർവശത്തായി ഒലീവ് ബിൽഡിങ്ങിലാണ് കേന്ദ്രം. നാളേറെ കാത്തിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും. വൈകിട്ടു മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം ചെയ്യുന്നത്. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും.
2 നിലകളിൽ 14,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ പാസ്പോർട്ട് എടുക്കാൻ വരുന്നവർക്ക് ഒന്നാം നിലയിൽ എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മുകളിൽ അനുബന്ധ സൗകര്യങ്ങളാണ്.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായാണ് ഇവിടെ ക്രമീകരണം. വിശാലമായ ഹാൾ, രേഖകൾ പരിശോധിക്കാനായി പ്രത്യേക കൗണ്ടറുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എടിഎം കൗണ്ടർ, എന്നിങ്ങനെ സൗകര്യങ്ങൾ ലഭ്യമാണ്.നാഗമ്പടത്തു പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 16നാണ് പഴയ കേന്ദ്രം അടച്ചത്.

Be the first to comment