മികച്ച പാർലമെന്റേറിയനുള്ള അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക്

മികച്ച പാർലമെൻ്റേറിയനുള്ള അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക്കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് 2023 ന് കൊടിക്കുന്നിൽ സുരേഷ് എം.പി യെ തെരഞ്ഞെടുത്തു.
ലോകസഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ സേവനവും, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സേവനങ്ങളേയും, സംസ്ഥാനത്തിനകത്തും പുറത്തും സംവരണ സമുദായങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി തെരഞ്ഞെടുക്കപ്പെട്ടത്.
ദളിത് – ജനാധിപത്യ ചിന്തകരും എഴുത്തുകാരും അക്കാദമിസ്റ്റുകളുമായ അഞ്ചംഗം അവാർഡ് നിർണ്ണയ സമിതിയാണ് അദ്ദേഹത്തിൻറെ പേര് നിർദ്ദേശി ച്ചത്. ഡോ. എ.കെ വാസു അദ്ധ്യക്ഷനും, ഡോ. എം.ബി മനോജ് (കാലി ക്കറ്റ് സർവ്വകലാശാല) ഡോ. ഒ.കെ സന്തോഷ’ (മദ്രാസ് സർവ്വകസാശാല) ഡോ. ജോബിൻ ചാമക്കാല (ദേവമാതാ കോളേജ്, കുറവിലങ്ങാട്), ഡോ. ബെറ്റിമോൾ മാത്യു (എൻ.എസ്.എസ് കോളേജ് – നിലമേൽ) എന്നിവ രടങ്ങിയ പാനലാണ് ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പേര് നിർദ്ദേശിച്ചത്.
ഫെബ്രുവരി 21 രാവിലെ 12 മണിക്ക് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*