അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കേരള പോലീസിന് നേരെ വെടി വെയ്പ്പ്. കൊച്ചിയിൽ നിന്ന് പോയ സംഘത്തിന് നേരെയാണ് വെടി വെയ്പ്പ് ഉണ്ടായത്. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് കേരള പോലീസ് അജ്മീറിലേക്ക് പോയത്. ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പോലീസ് പിടികൂടി. മൂന്ന് മണിക്കൂർ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ആക്രമികളെ കീഴടക്കിയത്.
എറണാകുളം ജില്ലയിൽ നിന്ന് 45 ലക്ഷം രൂപ കവർച്ച നടത്തി രക്ഷപ്പെട്ട ഉത്തരാഖണ്ഡിൽ നിന്നുള്ള രണ്ട് ക്രിമിനലുകൾ ചൊവ്വാഴ്ച രാത്രി അണ്ടർകോട്ട് മേഖലയിൽപിടികൂടാനെത്തിയതായിരുന്നു കേരള, അജ്മീർ പോലീസ് സംഘം . അജ്മീർ ജില്ലാ പോലീസ് ട്രെയിനി ഐ പി എസ് ശരൺ കമലെ ഗോപിനാഥിന് വെടിവയ്പ്പിൽ നിസാര പരിക്കേറ്റു. പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.


Be the first to comment