തടി കുറയും, ചര്‍മ്മം വെട്ടിത്തിളങ്ങും… കരിഞ്ചീരകത്തിന്റെ ഒരു ശക്തി

നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കരിഞ്ചീരകം. ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ തൈറോയിഡിനെതിരെ പോരാടുന്നത് വരെ കരിഞ്ചീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നിഗെല്ല സീഡ്‌സ് എന്നും അറിയപ്പെടുന്ന കരിഞ്ചീരകം വിറ്റാമിനുകള്‍, ഫൈബര്‍, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങളുടെ ഗുണം ഇതില്‍ നിറഞ്ഞിരിക്കുന്നു.


കരിഞ്ചീരകത്തിന്റെ ആരോഗ്യഗുണങ്ങള്‍
മണ്‍സൂണ്‍ കാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് കരിഞ്ചീരകം. സോറിയാസിസ് അല്ലെങ്കില്‍ മുഖക്കുരു ഉണ്ടെങ്കില്‍ കരിഞ്ചീരകം നിങ്ങളെ സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി പാരാസൈറ്റിക് പ്രോപ്പര്‍ട്ടികള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്ന സജീവ ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.


നിങ്ങളുടെ ഭക്ഷണത്തില്‍ കരിഞ്ചീരകം ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. . ഗ്യാസ്ട്രിക് പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെ നേരിടാന്‍ കരിഞ്ചീരകം സഹായിക്കും. ആമാശയത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനും ഇവ ഫലപ്രദമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*