ഇടുക്കിയിലെ കുട്ടി കർഷകർക്ക് സഹായവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. അഞ്ചു പശുക്കളെ നൽകുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. 2022ലെ മികച്ച കുട്ടി ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ച മാത്യുവിന്റെയും സഹോദരൻ ജോർജിന്റെയും 13 പശുക്കളാണ് ഇന്നലെ കൂട്ടത്തോടെ ചത്തുവീണത്. നടൻ ജയറാം 5 ലക്ഷം രൂപ കുട്ടികൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു.
ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ച് പശുക്കളെ നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നൽകും. കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച ആവശ്യം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി. മിൽമയുടെ സഹായമായി 45000 രൂപ ഉടൻ നൽകും.


Be the first to comment