പാലായിൽ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു…

പയപ്പാര്‍ സ്വദേശി തകരപ്പറമ്പില്‍ സുനില്‍കുമാര്‍ (50) ആണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പാലാ തൊടുപുഴ റോഡില്‍ പയപ്പാര്‍ അന്ത്യാളം റോഡിന് സമീപത്തെ തോട്ടിലാണ് സംഭവം.

സുനിലും ബന്ധുവും 2 സുഹൃത്തുക്കളും ചേര്‍ന്നാണ് തോട്ടില്‍ മീന്‍ പിടിക്കാനെത്തിയത്.വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെ സുനിലിന് ഷോക്കേല്‍ക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്കും. പാലാ പോലീസ് മേല്‌നടപടികള്‍ സ്വീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*