ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി.
ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ എന്നിവരുടെ പേരുകൾക്ക് അംഗീകാരം നൽകി. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും.

സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഇങ്ങനെ:
ആറ്റിങ്ങൽ– വി.ജോയ്, പത്തനംതിട്ട– ടി.എം.തോമസ് ഐസക്, കൊല്ലം– എം.മുകേഷ്, ആലപ്പുഴ– എ.എം.ആരിഫ്, എറണാകുളം– കെ.ജെ.ഷൈൻ, ഇടുക്കി– ജോയ്സ് ജോർജ്, ചാലക്കുടി– സി.രവീന്ദ്രനാഥ്, പാലക്കാട്– എ.വിജയരാഘവൻ, ആലത്തൂർ– കെ.രാധാകൃഷ്ണൻ, പൊന്നാനി– കെ.എസ്.ഹംസ ,മലപ്പുറം– വി.വസീഫ്, കോഴിക്കോട്– എളമരം കരീം ,കണ്ണൂർ– എം.വി.ജയരാജൻ ,വടകര– കെ.കെ.ശൈലജ ,കാസർകോട്– എം.വി.ബാലകൃഷ്ണൻ.


Be the first to comment