കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ആവശ്യമായ ചര്‍ച്ചകളില്ലാതെയാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്ലുകള്‍ പാസാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. വിശാല്‍ തിവാരി പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
പുതിയ നിയമങ്ങളില്‍ പിഴവുകളും പൊരുത്തക്കേടുകളുമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിനുപകരം ഭാരതീയ ന്യായ സംഹിത, ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യനിയമം എന്നിവയാണ് കൊണ്ടുവന്നത്. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകളില്‍ ഡിസംബര്‍ 25-ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമാവുകയും ചെയ്തു.

Be the first to comment