Health

കൊവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

കൊവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട് കൊവാക്‌സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒ അനുമതി നൽകുക. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണ് കൊവാക്‌സിന്റെ ഫലപ്രാപ്തി. ഭാരത് ബയോടെക്കിന്റെ […]

Health

അർബുദത്തിന് പ്രോട്ടീൻ ചികിത്സ: ഗവേഷണം ആശാവഹമെന്ന് വിദഗ്ധർ

ക്യാൻസർ പോലുള്ള മാരക രോഗങ്ങളുടെ ചികിത്സയിൽ പ്രൊട്ടീൻ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളും ചികിത്സാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ ഏറെ പ്രതീക്ഷകൾ ഉണർത്തിയിട്ടുള്ളതായി മഹാത്മാഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് എനർജി മെറ്റീരിയൽ സ് പോളിഷ് സർവ്വകലാശാലകളുമായി സഹകരിച്ച് സ്ഥൂല തന്മാത്രാപഠനം സംബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ത്രിദിന അന്തർദ്ദേശീയ കോൺഫറൻസിൽ […]

NEWS

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന; മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗം

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗതയുള്ള മാഗ്‌ലേവ് ട്രെയിൻ ആണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. രണ്ട് സെറ്റ് കാന്തം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുഞ്ഞൻ ട്രെയിൻ ആണ് മാഗ്നറ്റ് ലെവിറ്റേഷൻ എന്ന ചുരുക്കപ്പേരിലെ മാഗ്‍ലെവ്.വൈദ്യുതകാന്തിക ശക്തി ഉപയോഗപ്പെടുത്തി ട്രെയിനും പാളവും കൂട്ടി മുട്ടാത്ത […]

NEWS

കനത്ത മഴ, പ്രളയം; ജർമ്മനിയിലും ബെൽജിയത്തിലും വൻ നാശനഷ്ടം

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലും ബെൽജിയത്തിലും കനത്ത നാശ നഷ്ടം. ഇരു രാജ്യങ്ങളിലുമായി 70 പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലാണ് കൂടുതൽ നഷ്ടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെൽജിയത്തിൽ മാത്രം 11 മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. നിരവധിയാളുകളെ […]

NEWS

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ രോഗികൾ വെന്തുമരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി […]

NEWS

ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സൺ ബഹിരാകാശ യാത്ര വിജയം;ഇന്ത്യക്കാർക്ക് അഭിമാനമായി സിരിഷ

ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസൻ്റെ സ്വപ്ന പദ്ധതിയായ വിര്‍ജിൻ ഗലാക്റ്റിക്കിൻ്റെ ബഹിരാകാശ യാത്ര വിജയം. വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട ആറംഗ സംഘം യാത്ര പൂർത്തിയാക്കി തിരിച്ചെത്തി. ഒരു മണിക്കൂറോളം നീണ്ട് നിൽക്കുന്നതായിരുന്നു യാത്ര.ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ല ഉൾപ്പെടുന്ന സംഘം യുഎസിനെ ന്യൂമെക്സിക്കോ സ്പേസ്പേർട്ട് […]

NEWS

യുഎഇ; ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് യുഎഇ. ഗ്ലോബൽ ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതിക്ഷോഭം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.കോവിഡ് കൈകാര്യം ചെയ്ത രീതിയും പഠനവിധേയമാക്കി. ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് (64.3%) രണ്ടു ഡോസ് വാക്സീൻ നൽകിയതുമാണ് […]

Achievements

ഒരു ഡോസിന് 18 കോടി രൂപ വിലയുള്ള യു എസ് മരുന്ന് കമ്പനിയുടെ സി ഇ ഒ ; ഇന്ത്യൻ വംശജൻ

ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന 18 കോടിയുള്ള മരുന്നിൻറെ രഹസ്യത്തിനു പിന്നാലെയായിരുന്നു നമ്മൾ മലയാളികൾ. സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വരോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദ് എന്ന കുഞ്ഞിനെ ചികിത്സിക്കാൻ ഒരു ഡോസ് 18 കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നായിരുന്നു […]

NEWS

ബിറ്റ്‌കോയിനെ നിയമപരമായി കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായി കറൻസിയായി അംഗീകരിച്ച് തെക്കേ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ. ബിറ്റ്‌കോയിനെ ഇത്തരത്തിൽ കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണിത്. ജൂൺ 9ന് പ്രസിഡന്റ് നായിബ് ബുക്കെലെ അവതരിപ്പിച്ച ബിറ്റ്കോയിൻ നിയമം നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെയാണ് പാസായത്. 84 വോട്ടുകളിൽ 62 […]

India

53 രാജ്യങ്ങളിൽ കോവിഡിന്റെ B. 1.617 വകഭേദം; ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡിന്റെ B. 1.617 വകഭേദം കുറഞ്ഞത് 53 രാജ്യങ്ങളിലെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഏഴു രാജ്യങ്ങളിൽ കൂടി ഈ വകഭേദം കണ്ടെത്തിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉള്ളതിനാൽ B. 1.617 പടർന്ന രാജ്യങ്ങളുടെ ആകെ എണ്ണം 60 ആകും. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് B. […]