India

137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി.

മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വാഗതം ചെയ്തു.പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി.രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം […]

Keralam

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള ക്യാമ്പയിനുമായി തൃശ്ശൂർ അതിരൂപത

ഇത് സംബന്ധിച്ചു സെപ്റ്റംബർ 10,17 തീയതികളിൽ എല്ലാ ഇടവകകളിലും ബോധവത്കരണ ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കും. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ ആണ് ഇടവകകളിൽ വായിച്ചത്… സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു സഭ വിശ്വാസികളുടെ വോട്ടവകാശം ഉറപ്പാക്കുന്ന തരത്തിലാണ് അതിരൂപതയുടെ ക്യാമ്പയിൻ.. ഇതിന്റെ ആരംഭ ഘട്ടമെന്ന നിലയിൽ ആണ് പള്ളികളിൽ […]

Keralam

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

Local

കോട്ടയത്ത് ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച.

ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുമാണ് നഷ്ടമായിരിക്കുന്നത്. സ്ഥാപനത്തിലെ സിസിടിവി അടക്കമുള്ളവ നശിപ്പിച്ച ശേഷമാണ് കവർച്ച നടന്നിരിക്കുന്നത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം നടന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.

Banking

ആദായ നികുതി റിട്ടേൺ ഇനിയും സമർപ്പിച്ചില്ലേ..

വ്യക്തികൾ ഉൾപ്പെടെ ആദായ നികുതി നിയമത്തിൽ ഓഡിറ്റ് ഇല്ലാത്ത എല്ലാ നികുതിദായകർക്കും 2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ കൊടുക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. കുറഞ്ഞ നികുതിരഹിത വരുമാനത്തിന് മുകളിൽ നികുതി വിധേയ വരുമാനമുള്ള എല്ലാ വ്യക്തികളും വാർഷിക റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.ഏതെങ്കിലും നിയമത്തിനു […]

India

‘മോഷണത്തിനെത്തിയ വീട്ടിലൊന്നുമില്ല, 500 രൂപ വച്ചിട്ടു കള്ളന്മാർ തിരിച്ചിറങ്ങി’ ..

മോഷണത്തിനായി കയറിയ വീട്ടിൽ നിന്നും യാതൊന്നും കണ്ടെത്താൻ കഴിയാഞ്ഞതോടെ 500 രൂപയുടെ നോട്ട് വീട്ടിൽ വച്ചിട്ടു മോഷ്ടാക്കൾ കടന്നതായി പൊലീസ്.  ന്യൂഡൽഹിയിലെ രോഹിണിയിലെ സെക്ടർ എട്ടിലാണു സംഭവം നടന്നത്. 80 വയസ്സുകാരനായ എം. രാമകൃഷന്റെയും ഭാര്യയുടെയും വീട്ടിലാണു കള്ളന്മാർ മോഷണത്തിനായി കയറിയത്. എന്നാൽ വിലപിടിച്ചതൊന്നും വീട്ടിൽ സൂക്ഷിക്കുന്ന പതിവ് […]

Keralam

ഉമ്മൻചാണ്ടി അനുസ്‌മരണം.. മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിൽ അതൃപ്തി…

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിൽ അതൃപ്തി. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിർന്ന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് […]

General Articles

പുഴയിലേക്ക് ചാടാൻ തെങ്ങിൽ കയറി, പക്ഷേ ആദ്യം ‘ചാടിയത്’ തെങ്ങ്…

പുഴയിലേക്ക് ചാടാന്‍, ചാഞ്ഞുകിടന്ന തെങ്ങില്‍ കയറിയ നാലു യുവാക്കള്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിലാണ് ഞായറാഴ്ച വൈകിട്ട് കരുളായി സ്വദേശികളായ യുവാക്കൾ കുളിക്കാനെത്തിയത്. പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങിന്റെ മുകളിൽ കയറിയ നാല് യുവാക്കൾ ചാടാനൊരുങ്ങുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പൊങ്ങിത്തെറിച്ചു പോയെങ്കിലും പുഴയിലെ വെള്ളത്തിലേക്ക് വീണതിനാൽ […]

Keralam

അടുത്ത 5 ദിവസം വ്യാപക മഴ; ബംഗാൾ ഉൾക്കടലിൽ 2 ചക്രവാതച്ചുഴി രൂപപ്പെട്ടു .

കേരളത്തിൽ അടുത്ത 5 ദിവസം (ജൂലൈ 24-28) വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി […]

India

കേന്ദ്രം കൃത്യസമയത്ത് ഇടപെട്ടെങ്കില് ഇതൊന്നും സംഭവിക്കില്ലായിരുന്നു: ഇറോം ശര്മിള…

മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നും ഇറോം ശര്‍മിള പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് ഓര്‍ത്ത് അസ്വസ്ഥതയാണ് അനുഭവപ്പെടുന്നതെന്നും […]