No Picture
Local

കോൺഗ്രസ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) അന്തരിച്ചു.

കോൺഗ്രസ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്. ന്യൂമോണിയയെ തുടർന്ന് ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെ സജീവ […]

Local

കോട്ടയത്ത് നാളെ 82 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

കോട്ടയം ജില്ലയില്‍ നാളെ(മെയ്6) 82 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും.ഒരു കേന്ദ്രത്തില്‍ 150 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ 30 പേര്‍ക്കു മാത്രമേ പോര്‍ട്ടലിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. ശേഷിക്കുന്ന വാക്‌സിന്‍ രണ്ടാം ഡോസ് […]

No Picture
Keralam

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു…

മാർത്തോമാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര് ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില് ബുധനാഴ്ച പുലര്ച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്പ് ആന്റിജന് പരിശോധനയില് കോവിഡ് പോസിറ്റീവായതിനെത്തുടര്ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല് കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന് പരിശോധനയില് കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും […]

No Picture
Keralam

മിനി ലോക്ഡൗൺ’ ഇന്നുമുതൽ; പൂർണ ലോക്ഡൗൺ തീരുമാനം വെള്ളിയാഴ്ച

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ഞായർ വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം. എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു . പ്രവർത്തിക്കണമെന്നു സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർ വർക് ഫ്രം ഹോം രീതി സ്വീകരിക്കണം. […]

No Picture
Keralam

എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

ആലപ്പുഴ ജില്ലയിലെ യുഡിഎഫിൻ്റെ പരാജയത്തെ തുടർന്ന് എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ജില്ലയിലെ പരാജയത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് ആണ് രാജിവെക്കുന്നത് എന്ന് എം ലിജു പറഞ്ഞു

No Picture
Festivals

കോട്ടയം ജില്ലയിൽ മൂന്നു ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു : അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്ന് ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു ഈ സ്ഥലങ്ങളിൽ അധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ, പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അധിക നിയന്ത്രണങ്ങൾ ഉണ്ടാകും. […]

No Picture
Festivals

ഇന്ന് 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

കോട്ടയം ജില്ലയില്‍ ഇന്ന് മുതൽ 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോര്‍ട്ടലിലോ രജിസ്റ്റർ ചെയ്‌ത് വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ […]