Keralam

പതനംതിട്ടയിൽ സിപി ഐ കലഹം രൂക്ഷമാകുന്നു

പതനംതിട്ടയിൽ സിപി ഐ കലഹം രൂക്ഷമാകുന്നു : മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും പത്തനംതിട്ടജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പത്തനംതിട്ട സിപിഐയിൽ കലഹം രൂക്ഷമാകുന്നഎൽഡിഎഫ് പരിപാടികളിൽ ഇനി സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന കടുത്ത നിലപാട് പോലും ജില്ലാ കൗൺസിൽ യോഗത്തിൽ ഉയർന്നു. അതേസമയം സിപിഐയിലെ […]

Keralam

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്;കുറ്റപത്രം സമർപ്പിച്ചു

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്;കുറ്റപത്രം സമർപ്പിച്ചു. കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം സമർപ്പിച്ചു.കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാർ, ഭാര്യ എം.ആർ.അനിതാ കുമാരി, മകൾ പി.അനുപമ എന്നിവർ മാത്രമാണ് പ്രതികൾ. 5 […]

Keralam

ആളൂരിന്‍റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി;ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി

ആളൂരിന്‍റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി;ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി.ലൈംഗികാതിക്രമ കേസില്‍ പരാതി നല്‍കിയതിന് അഡ്വ. ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ ബന്ധപ്പെട്ട പൊലീസിനെ സമീപിക്കാൻ കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു.ഇതോടെ പൊലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു.ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും […]

Keralam

കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് […]

Business

മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താൻ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ ഹിയറിങ് നടപടികൾ ഇന്നുണ്ടായേക്കും.

ഇടുക്കി: ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താൻ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ ഹിയറിങ് നടപടികൾ ഇന്നുണ്ടായേക്കും. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 50 സെന്റ് സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം ശരിവെച്ചതോടെയാണ് തുടർനടപടികളുമായി റവന്യൂ വകുപ്പ് മുമ്പോട്ടു പോയത്. തെളിവുകൾ ഹാജരാക്കാൻ കുഴൽനാടന് കഴിഞ്ഞില്ലെങ്കിൽ […]

General

മഹാകവി കുമാരനാശാൻ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്

മലയാള കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായിരുന്നു കുമാരനാശാൻ. 1873 ഏപ്രില്‍ 12-ന്‌ ചിറയിൻകീഴ്‌താലൂക്കില്‍പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. 1891-ല്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതഭാഷ, ഇംഗ്ലീഷ്‌ ഭാഷ പഠനമുള്‍പ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു. ഡോ. പല്‍പ്പുവിന്‍റെ […]

Keralam

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.

വൈകിട്ട് 6.30ന് നെടുമ്ബാശേരിയിലെത്തുന്ന പ്രധാനമന്ത്രി 6.40ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കും.രാത്രി 7.10ന് എറണാകുളത്ത് മോദി റോഡ്‌ഷോ നടത്തും. റോഡ് ഷോ എംജി റോഡില്‍ കെപിസിസി ജങ്ഷനില്‍ നിന്ന് […]

Keralam

മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ

പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് […]

Keralam

ജിയോയിലും എയര്‍ ടെലില്ലും ‘അണ്‍ ലിമിറ്റഡ് 5ജി ഇനിയില്ല’

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും പിന്‍വലിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 2024 പകുതിയോടെ 4ജി നിരക്കുകളെക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കി തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസാണ് ഇതെക്കുറിച്ച് റിപ്പോര്‍ട്ട് […]

Keralam

സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി

കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് […]