ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകര്‍ ഐഎഎസ്സിനെ മാറ്റി
തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകര്‍ ഐഎഎസ്സിനെ മാറ്റി. കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകര്‍ അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാറ്റം ലഭിച്ചത്. […]
