അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട; പുതിയ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്. 6 വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. […]
