കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും .കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് കൊച്ചുവേളിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും. ആസ്ത സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് ഫഌഗ് ഓഫ് ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാത്രക്കാരെ ക്ഷേത്ര നഗരത്തിലേക്ക് എത്തിക്കുന്ന ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്.റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നോ ഐആര്‍സിടിസി ആപ്പുകളില്‍ നിന്നോ ആസ്ത ട്രെയിനുകള്‍ ബുക്ക് ചെയ്യാനാകില്ല. ഐആര്‍സിടിസി ടൂറിസം വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാവൂ. രാജ്യത്തുടനീളം 66 ആസ്ത സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്. യോധ്യയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ട്രെയിന്‍ സര്‍വ്വീസുകളാണ് നടത്തുന്നത്. അതില്‍ 24 എണ്ണമാണ് കേരളത്തില്‍ നിന്നുള്ളത്. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്. ജനുവരി 30 ന് പാലക്കാട് നിന്നും ആദ്യ സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*