ഉദ്ഘാടനത്തിനൊരുങ്ങുന്ന അയോധ്യാ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു.
തഹർ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എന്നാൽ പദ്ധതിയുടെ ആസൂത്രകനായ സുബൈർ ഖാൻ എന്നയാളാണ്. ഇയാളെ പിടികൂടിയിട്ടില്ല. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചനയുണ്ട്.
എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഭീഷണി.യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കു നേരെയാണ് പ്രതികൾ ഭീഷണി മുഴക്കിയത്.

Be the first to comment