കണ്ണൂർ സർവകലാശാലയിൽ 36 അദ്ധ്യാപക തസ്തികകൾ കൂടി.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കൂടുതല്‍ അദ്ധ്യാപക തസ്തികകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവിധ കാമ്ബസുകളിലെ 19 വകുപ്പുകളിലായി 36 അദ്ധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇതില്‍ അഞ്ചെണ്ണം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 31 എണ്ണം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുമാണ്. സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷവേളയില്‍ കൂടുതല്‍ മധുരം പകരുന്നതാണ് മന്ത്രിസഭാ തീരുമാനം. […]
