ആറ്റുകാൽ പൊങ്കാല 25 ന്
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല 25 ന്. രാവിലെ 10.30 ന് ക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽ തീ പകരുന്നതോടെയാണ് ചടങ്ങു തുടങ്ങുക
2.30 ന് പൊങ്കാല നിവേദിക്കും. വൈകിട്ട് 7.30 ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത്. രാത്രി 11 ന് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പിറ്റേന്ന് രാവിലെ എട്ടോടെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 9.45 ന് കാപ്പഴിക്കും.
പുലർച്ചെ 12.30 ന് കുരുതി തർപ്പണ ത്തോടെ ഉത്സവം സമാപിക്കും. 17 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് 10 ദിവസത്തെ ഉത്സവത്തിന് തുടക്കമായത്.
ആറ്റുകാൽ ക്ഷേത്രവും പരിസരവും ഭക്തജനത്തിരക്കിലാണ്
.

Be the first to comment