2023ല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ ആദ്യ പത്ത് ഫോണുകളില്‍ എഴെണ്ണം ആപ്പിളിന്റെ ഫോണുകളാണ് .ആപ്പിളിന്റെ ടെക്‌നോളജി മറ്റ് ഫോണുകളെ അപേക്ഷിച്ച് കുറച്ച് പിന്നിലാണെന്ന് പരാതിയുണ്ടാവാറുണ്ട്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ അടക്കം. എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ യാതൊരു വെല്ലുവിളിയും ആപ്പിള്‍ ഐഫോണ്‍ നേരിട്ടിട്ടില്ല എന്ന് വ്യക്തമാണ്. ഐഫോണിന്റെ പല മോഡലുകളും വലിയ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അതേസമയം ഏറ്റവും ഞെട്ടിപ്പിക്കുന്നത് ആദ്യ പത്തില്‍ സാംസങ്ങിന്റെ ഒരു ഫോണ്‍ പോലും ഇടംപിടിച്ച എന്നതാണ്.

ഐഫോണ്‍ പതിനഞ്ച് സീരീസ് അല്ല ഏറ്റവും കൂടുതല്‍ വിറ്റുപോയിരിക്കുന്ന ഫോണ്‍. ഷിപ്പ്‌മെന്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഐഫോണ്‍ പതിനാലാണ്. മൊത്തം വില്‍പ്പനയുടെ 3.9 ശതമാനമാണ് ഇതിന്റെ ഷിപ്പ്‌മെന്റ്. രണ്ടാം സ്ഥാനത്തുള്ളത് ഐഫോണ്‍ പ്രൊ മാക്‌സാണ്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഐഫോണ്‍ പതിനഞ്ചില്ലാത്തത് അമ്പരപ്പിക്കുന്നതാണ്
അതേസമയം ആദ്യ പത്തില്‍ ഐഫോണ്‍ പതിനഞ്ച് സീരീസ് ഇടംപിടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ളത് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സാണ്. ഈ ഫോണ്‍ ഇറങ്ങി മാസങ്ങള്‍ക്കുള്ളിലാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയ ഐഫോണുകളുടെ നിരയില്‍ ഇടംപിടിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഇവ മറ്റ് ഫോണുകളെ വില്‍പ്പനയില്‍ മറികടന്ന് മുന്നിലെത്താനും സാധ്യതയുണ്ട്.

പട്ടികയില്‍ ഏറ്റവും അമ്പരപ്പിക്കുന്ന ഐഫോണ്‍ പതിമൂന്ന് നാലാം സ്ഥാനത്തെത്തിയതാണ്. 2021ല്‍ പുറത്തിറക്കിയ ഈ ഫോണിന് ഇപ്പോഴും ഡിമാന്‍ഡുണ്ടെന്ന് വ്യക്തമാണ്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഐഫോണ്‍ പതിമൂന്നിന്റെ ഡിമാന്‍ഡും ജനപ്രീതിയും ഒട്ടും കുറഞ്ഞിട്ടില്ല.
സാംസങ്ങ് പട്ടികയില്‍ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് എത്തിയത്. ഗ്യാലക്‌സി എ14 5ജി, എ04ഇ, എ14 4ജി എന്നീ ഫോണുകളാണ് ബജറ്റ് ഫോണുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്. സാംസങ്ങിന്റെ സംബന്ധിച്ച് 2023 നിരാശജനകമായ വര്‍ഷമായിരുന്നു. അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കാര്യമായ തിരിച്ചടി നേരിട്ടിരുന്നു.

ഐഫോണ്‍ പതിനാലിന്റെ വില്‍പ്പനയില്‍ പകുതിയും യുഎസ്സിലും ചൈനയിലുമായിട്ടാണ്. സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന യുഎസ്സിലും ഇന്ത്യയിലും വര്‍ധിച്ചിട്ടുണ്ട്. അതേസമയം മറ്റ് ബ്രാന്‍ഡുകളൊന്നും ആദ്യ പത്ത് ഇടംപിടിക്കാത്തത് ടെക് ലോകത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ആറാം സ്ഥാനത്ത് ഐഫോണ്‍ പതിനഞ്ച് പ്രൊയും, ഏഴാം സ്ഥാനത്ത് ഐഫോണ്‍ പതിനഞ്ചുമാണ്. ആപ്പിളിന്റെ സുപ്രധാനപ്പെട്ട ഐഫോണ്‍ മോഡലുകളെല്ലാം വില്‍പ്പനയില്‍ വന്‍ തോതില്‍ മുന്നേറുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. അതേസമയം വണ്‍പ്ലസ് അടക്കമുള്ള ബ്രാന്‍ഡുകള്‍ പുത്തന്‍ മോഡലുകളുമായി ഈ പട്ടികയില്‍ ഇടംപിടിക്കാന്‍ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്.


Be the first to comment