ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു
ആലപ്പുഴ ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.കടക്കരപ്പള്ളി വട്ടക്കര കൊടിയശ്ശേരി ശ്യാംജി ആണ് മരിച്ചത്.70 ശതമാനത്തിലേറെ പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഭാര്യ ആരതിയെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. മരിച്ച ആരതിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.


Be the first to comment