ആരവമുയർത്തി വീണ്ടും ഒരു പന്തുകളിക്കാലം
ഉമ്മൻ ചാണ്ടി സ്മൃതി നാടൻ പന്തുകളി ടൂർണ്ണമെൻ്റ് കിടിലം 2024 ഞായറാഴ്ച (3-3)മുതൽ പുതുപ്പള്ളിയിൽ തുടക്കമായി . പുതു പ്പള്ളി , നാടൻ പന്തുകളിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന പുതുപ്പള്ളിയിൽ ഞായറാഴ്ച മുതൽ പന്തുകളിക്കാലംആരംഭിച്ചു ,വേനലിൻ്റെ ചൂടിനൊപ്പം പന്തുകളിയുടെ ചൂടിലുമാണ് പുതുപ്പള്ളിക്കാരും നാടൻ പന്തുകളി പ്രേമികളും ,പന്തുകളിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം കൊണ്ട പുതുപ്പള്ളി നേറ്റിവ് ബോൾ ക്ലബ്ബിൻ്റെ 4-മത് മത്സര ‘പരമ്പരയ്ക്ക് തുടക്കമായി

കളിക്കളങ്ങളിലെല്ലാം ,ആശംസകളും ,പ്രോത്സാഹനങ്ങളുമായി ഓടിയെത്തി നിറസാന്നിദ്ധ്യമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാനിദ്ധ്യം പന്തുകളി പ്രേമികളും ,പുതുപ്പള്ളി നേറ്റീവ് ബോൾ ക്ലബ്ബും തെല്ലു നൊമ്പരത്തോടെ ഓർക്കുന്നു ,അതു കൊണ്ട് തന്നെ ഈ ക്കുറി ഉമ്മൻ ചാണ്ടി സ്മൃതി – കിടിലം പന്തുകളി മത്സരം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മത്സര പരമ്പര അദ്ധേഹത്തോടുള്ള ആദരം കൂടിയാണ്.

ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫി ഞായറാഴ്ച 2.30 pm ന് ‘ പുതുപ്പള്ളി പള്ളിയിലെ അദ്ധേഹത്തിൻ്റെ കബറിടത്തിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ സ്വീകരിച്ച് ആഘോഷപൂർവ്വം പുതുപ്പള്ളി പന്തുകളത്തിലേയ്ക്ക് ‘ആനയിച്ചു ,സ്വീകരണ ചടങ്ങുകൾക്ക് ശേഷം നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ക്ലബ്ബ് മാർഗ്ഗദർശ്ശി ശ്രീ ഋഷിരാജൻ സാർ അദ്ധ്യക്ഷനായി ,സംമ്മേളനം ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റെജി M ഫീലിപ്പോസ് ,പന്തു വെട്ടി പന്തുകളി ഉത്ഘാടനം ശ്രി കുഴിമറ്റം ജയൻ ചെയ്യതു ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രി ,C S സുധൻ ,ശ്രി ,വർഗ്ഗീസ് ചാക്കോ ,ബിജു ,സിബി ,ജീമോൻ പുതുപ്പള്ളി ,ജെയ്സൺ പെരുവേലി ,കണ്ണൻ പയ്യപ്പാടി ,ഫെഡറേഷൻ പ്രസിഡൻ്റ് സന്ദീപ് , സെക്രട്ടറി ബബിലു ,ജേക്കബ് ,,എന്നിവർ പ്രസംഗിച്ചു

,ആദ്യ മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീം നെടുംപൊയ്ക ടീമിനെ നേരിട്ടു .മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീം വിജയിച്ചുകേരളത്തിലെ പ്രമുഖ 32 ടീമുകൾ വരും നാളുകളിൽ പുതുപ്പള്ളി പന്തുകളത്തേയും ,കാണികളേയും ആവേശഭരിതമാക്കും


Be the first to comment