ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും കൈകോര്‍ക്കും, റിലയന്‍സ് ലയനം പ്രഖ്യാപിച്ചു; തലപ്പത്തേക്ക് നിത അംബാനി…

മുംബൈ: ബിസിനസ് ലോകത്ത് നിന്ന് ഏറെ പ്രതീക്ഷിച്ച തീരുമാനം ഒടുവിലെത്തി. റിലയന്‍സും ഡിസ്‌നി ഇന്ത്യയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുകമ്പനികളുടെയും ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്സ്റ്റാറും ജിയോ സിനിമയും തമ്മിലുള്ള ഒന്നിക്കല്‍ കൂടിയാവും ഇത്. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒടിടിയാണ് ഹോട്ട്സ്റ്റാര്‍.


കടുത്ത വെല്ലുവിളിയുമായി ജിയോ സിനിമ തൊട്ടുപിന്നിലുണ്ടായിരുന്നു. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും ദ വാള്‍ട്ട് ഡിസ്‌നി കമ്പനിയും തങ്ങളുടെ ബിസിനസുകളാണ് സംയോജിപ്പിക്കുന്നത്. ഇതിന്റെ കരാറില്‍ വൈകാതെ തന്നെ ഒപ്പുവെക്കും. 70352 കോടിയും സംയുക്ത സംരംഭമായിട്ടാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സംരംഭത്തിന്റെ വളര്‍ച്ചാ പദ്ധതിയിലേക്ക് 11500 കോടിയുടെ നിക്ഷേപം നടത്താനും റിലയന്‍സ് തീരുമാനിച്ചു.


ഡിസ്‌നിയുടെയും ജിയോയുടെയും സ്ട്രീമിംഗ് സാധ്യതകള്‍ ക ൂടിയാണ് ഇതിലൂടെ വര്‍ധിക്കാന്‍ പോകുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് 38.3 മില്യണ്‍ സ്ബ്‌സ്‌ക്രൈബര്‍ മാരാണ് ഉള്ളത്. ജിയോ സിനിമയ്ക്ക് മാസം 237 മില്യണ്‍ ആക്ടീവ് യൂസേഴ്‌സും ഉണ്ട്. നിത്യേന 33 മില്യണ്‍ യൂസര്‍മാരാണ് ജിയോ ടിവി കാണാനായി എത്തുന്നത്. കായികം, എന്റര്‍ടെയിന്‍മെന്റ് സ്ട്രീമിംഗ് ബിസിനസ് ലോകത്ത് എതിരാളികളില്ലാത്തവരായി ഇവരുടെ സര്‍വീസ് മാറും

 

.

അതേസമയം ഇരുകമ്പനികളും ചേര്‍ന്ന ബോര്‍ഡിന്റെ തലപ്പത്തേക്ക് നിത അംബാനി എത്തുമെന്ന് റിലയന്‍സ് അറിയിച്ചു. അതേസമയം മുന്‍ ഡിസ്‌നി എക്‌സിക്യൂട്ടീവ് ഉദയ് ശങ്കര്‍ വൈസ് ചെയര്‍മാനായി എത്തും. ഗോള്‍ഡ്മാന്‍ സാച്ചസ് ആണ് ഫിനാന്‍ഷ്യല്‍ അഡ്വെെസര്‍. റിലയന്‍സിന്റെയും വയാകോം 18 കമ്പനികളുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കും അദ്ദേഹം. ഡിസ്‌നിക്ക് റെയ്‌നി ഗ്രൂപ്പും സിറ്റി ഗ്രൂപ്പുമായിരിക്കും സാമ്പത്തിക ഉപദേഷ്ടാക്കള്‍

.

റിലയന്‍സും അവരുമായി സഹകരിക്കുന്ന കമ്പനികളും ഇതില്‍ 63.16 ശതമാനം ഓഹരികള്‍ കൈവശം വെക്കും. ബാക്കിയുള്ള 36.84 ഡിസനിയുടെ ഓഹരികളാണ്. ഡിസ്‌നി കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമാക്കിയേക്കും. തേര്‍ഡ് പാര്‍ട്ടി അപ്രൂവലിന് ശേഷമായിരിക്കും ഇത്. 2024ന്റെ അവസാന പാദത്തിലോ 2025ന്റെ ആദ്യ പാദത്തിലോ ആയിരിക്കും ലയനം പൂര്‍ണമായി നടപ്പാക്കുക.


ലയനം പൂര്‍ത്തിയാവുന്നതോടെ രണ്ട് കമ്പനികള്‍ക്കുമായി വിവിധ ഭാഷകളിലായി നൂറിലധികം ചാനലുകള്‍ സ്വന്തമായി ഉണ്ടാവും. രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുമായി 750 മില്യണ്‍ കാഴ്ച്ചക്കാരുമുണ്ടാവും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സര്‍വീസായി ഡിസ്‌നി-ജിയോ സിനിമ മാറും. കളേഴ്‌സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ് തുടങ്ങിയ എന്റര്‍ടെയിന്‍മെന്റ് ചാനലുകളും, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18 പോലുള്ള സ്‌പോര്‍ട്‌സ് ചാനലുകളും ഇവരുടെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവും. ഡിസ്‌നിയുടെ സിനിമകളുടെ വിതരണവും നിര്‍മാണവും ഈ കമ്പനികള്‍ക്കായിരിക്കും. ഇന്ത്യയില്‍ മാത്രമാണിത്.

 

Be the first to comment

Leave a Reply

Your email address will not be published.


*