വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കൂട്ടി; വരുത്തിയത് 23.50 രൂപയുടെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിപ്പിച്ചു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വർധിപ്പിക്കുന്നത്. 23.50 രൂപയുടെ വർധനവാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിൽ വരുത്തിയിരിക്കുന്നത്. ഇതോടെ പാചക വാതകത്തിന്റെ വില 1806 രൂപയായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ഈ വർധന എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലഅതേസമയം കൊച്ചിയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1806.50 രൂപയായി ഉയർന്നു. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്.

ഇതോടെ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1769.50 രൂപയായിരുന്നു.പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ മാസത്തിന്റേയും ആദ്യ ദിവസം പാചക വാതക വില പരിഷ്‌കരിക്കാറുണ്ട്. പ്രാദേശിക നികുതികള്‍ കാരണം ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇറക്കുമതി പാരിറ്റി വില ഫോർമുല ഉപയോഗിച്ചാണ് കമ്പനികൾ പാചക വാതക വില നിർണയിക്കുന്നത്.


കഴിഞ്ഞ കുറച്ചധികം മാസങ്ങളായി വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. ഗാര്‍ഹിക പാചത വാതക വിലയില്‍ അവസാന മാറ്റം വരുത്തിയത് 2023 ഓഗസ്‌റ്റ് 30നാണ്. എന്നാൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില മിക്കവാറും എല്ലാ മാസവും പുതുക്കുന്നുണ്ട്.


കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 17 തവണ മാത്രമാണ് ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറുകളുടെ വില മാറ്റിയത്. അതേസമയം, വാണിജ്യാവശ്യത്തിനുള്ള എല്‍പിജിയുടെ വില 50 തവണ മാറി. കഴിഞ്ഞ മാസം കേന്ദ്ര ബജറ്റിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചത്.അതേസമയം, പണപ്പെരുപ്പം ഇപ്പോഴും വിപണികളിൽ നിലനിൽക്കുമ്പോഴാണ് എൽപിജി വില കൂടി വർധിക്കുന്നത്

.

ഇതു ഭക്ഷണവിലയടക്കം ഉയരാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം ഇനിയും വർധിക്കുമെന്ന ആശങ്ക ഇതോടകം പലകോണുകളിൽ നിന്നും ഉയർന്നു തുടങ്ങി. അതിനിടയിലാണ് പുതിയ സംഭവവികാസം

Be the first to comment

Leave a Reply

Your email address will not be published.


*