ആറ്റുകാൽ പൊങ്കാല നാളെ :ലക്ഷക്കണക്കിന് വനിതകള്‍ പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലേക്ക്

ആറ്റുകാൽ പൊങ്കാല നാളെ :ലക്ഷക്കണക്കിന് വനിതകള്‍ പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലേക്ക്
പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ.ലക്ഷക്കണക്കിന് വനിതകൾ നാളെ അമ്മക്ക് പൊങ്കാല അർപ്പിച്ച് ആത്മനിർവൃതി നേടും.കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന പൊങ്കാല ദിനം ‌ഞായർ കൂടി ആയതിനാല്‍ തിരക്കേറും. ക്ഷേത്ര പരിസരത്തും ചുറ്റുപാടുകളിലും പൊങ്കാല അടുപ്പുകള്‍ രണ്ടു നാള്‍ മുമ്പേ നിരന്നുകഴിഞ്ഞു.


ദൂരദേശങ്ങളില്‍ നിന്നും പൊങ്കാല അർപ്പിക്കാനായി ഭക്തർ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. ശരീരവും മനസും അമ്മയില്‍ അർപ്പിച്ച്‌ പൊങ്കാല സമർപ്പണത്തിനുള്ള നിമിഷത്തിനായുള്ള കാത്തിരിപ്പാണ് ഇനി. നാളെ രാവിലെ 10.30ന് പണ്ടാര അടുപ്പില്‍ തീപകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഇന്നലെ ദേവീദർശത്തിനുള്ള തിരക്ക് സകല നിയന്ത്രണങ്ങളും തെറ്റിച്ചു. ബാരിക്കേഡിന് പുറത്തേക്കും ഭക്തരുടെ നിര നീണ്ടു. ഇന്നും നാളെയും ഭക്തജനങ്ങളുടെ തിരക്ക് പാരമ്യത്തിൽ എത്തും. വൻ സുരക്ഷാ സന്നാഹമാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*