സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് അന്വേഷിക്കുക. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും അന്വേഷണസംഘത്തിലുണ്ട്.


സത്യനാഥന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള 6 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സത്യനാഥന്റെ കഴുത്തിലും നെഞ്ചിലുമാണു മുറിവുകളുള്ളത്. ആഴത്തിലേറ്റ മുറിവുകളാണു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണു സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ചാണു സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂര്‍ പുറത്താന സ്വദേശി അഭിലാഷാണു കൊലപാതകത്തിനു പിന്നില്‍. അണേല മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുന്‍ ചെയര്‍പഴ്‌സന്റെ ഡ്രൈവറുമായിരുന്നു അഭിലാഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു നിലവിലെ പൊലീസ് നിഗമനം.

Be the first to comment

Leave a Reply

Your email address will not be published.


*