കേരളത്തിലെ എം പി മാരെ ഡിവിഷൻ ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ച് റെയിൽവേ, ആവശ്യങ്ങളുയർത്തി “ഫ്രണ്ട്‌സ് ഓൺ റെയിൽസ്’
ദക്ഷിണ റെയിൽവേ മാനേജർ വിളിച്ചുകൂട്ടിയ എം.പി മാരുടെ യോഗത്തിന് മുന്നോടിയായി ജനപ്രതിനിധികളെ സമീപിച്ച് ആവശ്യങ്ങൾ അവതരിപ്പിച്ച് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്.കോട്ടയം എം. പി തോമസ് ചാഴികാടൻ്റെ പക്കൽ ട്രെയിൻ യാത്രക്കാരുടെ പ്രതിനിധി ശ്രീജിത്ത് കുമാറാണ് റെയിൽ യാത്രാ ദുരിതങ്ങൾളും, പരിഹാര നിർദ്ദേശങ്ങളും സമർപ്പിച്ചത്.
▪️ കോട്ടയം വഴി ഇരട്ടപ്പാത പൂർത്തിയായെങ്കിലും കോട്ടയം വഴിയുള്ള യാത്രാക്ലേശത്തിന് പൂർണ്ണ പരിഹാരവുമായിട്ടില്ല.
▪️മെമു സർവീസുകൾക്കായി മാത്രം പൂർത്തീകരിച്ച കോട്ടയത്തെ 1 A പ്ലാറ്റ് ഫോമിൽ നിന്ന് പുതിയ സർവീസുകൾ അടിയന്തിരമായി ആരംഭിക്കണം.
▪️ പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുള്ളതിനാൽ രണ്ട് ട്രെയിനിലും നിയന്ത്രണാതീതമാകുന്ന തിരക്കിന് പരിഹാരമുണ്ടാകാൻ നടപടി സ്വീകരിക്കണം.
▪️കോട്ടയത്ത് 1 A പ്ലാറ്റ് ഫോം അടക്കം ഏഴ് പ്ലാറ്റ് ഫോമുകളുടെ പണി പൂർത്തിയായെങ്കിലും പുതുതായി ഒരു സർവീസ് പോലും ആരംഭിക്കാനോ എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ട്രെയിനുകൾ കോട്ടയത്തേയ്‌ക്ക് ദീർഘിപ്പിക്കാനോ നടപടി വേണം.

▪️പിറ്റ് ലൈനിന്റെ അഭാവമാണ് റെയിൽവേ സാങ്കേതിക തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. കോടിമത, ചിങ്ങവനം ഭാഗങ്ങളിലൊ, ഏറ്റുമാനൂരിലെ അതിനുള്ള സാധ്യതകളെക്കുറിച്ച് ആരായണം.
▪️എറണാകുളത്ത് പ്രൈമറി മൈന്റൈനനസ് ഇല്ലാത്ത സർവീസുകൾ കോട്ടയത്തേയ്ക്ക് നീട്ടുന്നതിൽ നിലവിൽ തടസ്സമില്ല. 12677/8 ബാംഗ്ലൂർ – എറണാകുളം ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ്, കണ്ണൂർ എറണാകുളം ഇന്റർസിറ്റി എന്നീ ട്രെയിനുകൾ കോട്ടയത്തേയ്ക്ക് നീട്ടുന്നതിനുള്ള തടസ്സങ്ങൾ നീക്കണം.
▪️കഴിഞ്ഞ മണ്ഡലകാലത്ത് ചെന്നൈ – കോട്ടയം വന്ദേഭാരത് അടക്കം അമ്പതിലേറെ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ കോട്ടയം സ്റ്റേഷനിൽ നിന്ന് ആരംഭിച്ചിരുന്നത് തുടരണം.

▪️ ദിവസവും വൈകുന്നേരം 04.05 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന 16792 പാലരുവി എക്സ്പ്രസ്സിന്റെ സമയം പിന്നോട്ടാക്കണമെന്നും, എറണാകുളം ടൗണിലെ 06.50 എന്ന പഴയ സമയക്രമത്തിൽ പുനസ്ഥാപിക്കണം.
▪️നിലവിൽ എറണാകുളത്ത് നിന്ന് ചങ്ങനാശ്ശേരി, തിരുവല്ല സ്റ്റേഷനുകളിലേയ്ക്കുള്ള അവസാന സർവീസാണ് പാലരുവി. എറണാകുളത്തെ ഐ ടി, ഹോസ്പിറ്റലിൽ മേഖലയിൽ നിന്നുള്ളവരുടെ ജോലിസമയം 06. 30 നാണ് അവസാനിക്കുന്നത്. 06.40 എറണാകുളം ടൗണിൽ നിന്ന് പാലരുവി പോയി കഴിഞ്ഞാൽ കോട്ടയം വഴി കൊല്ലം ഭാഗത്തേയ്ക്ക് മറ്റു ട്രെയിനുകൾ ഇല്ലാത്ത സാഹചര്യമാണ്. 06.15 നുള്ള 06443 എറണാകുളം കൊല്ലം മെമുവിന് തൊട്ടുപിറകിൽ പാലരുവി കൊല്ലം വരെ ഓരോ സ്റ്റേഷനിലും ഇപ്പോൾ എത്തിച്ചേരുന്നതിനാൽ യാത്രക്കാർക്ക് വേണ്ട പ്രയോജനവും ലഭിക്കുന്നില്ല. ഇതിനും പരിഹാരം ഉണ്ടാകണം

▪️അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്തു മടങ്ങുന്നതിന് പുലർച്ചെ ഏതെങ്കിലും ഒരു ട്രെയിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഫ്രണ്ട്‌സ് റെയിൽസ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഡിവിഷണൽ മാനേജർ അടുത്ത ദിവസങ്ങളിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നുണ്ടെന്നും നിലവിൽ പണിനടക്കുന്ന രണ്ടാം കവാടമടക്കമുള്ള വികസനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് എം പി യും ഉറപ്പുനൽകി.


Be the first to comment