സമ്മരാഗ്നി ഇന്ന് കോട്ടയം ജില്ലയിൽ

സമ്മരാഗ്നി ഇന്ന് കോട്ടയം ജില്ലയിൽ
കേന്ദ്ര സംസ്ഥാനസർക്കാരു കളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമ്മരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിൽ പര്യടനം പൂർത്തിയാക്കി വരുന്ന ജാഥയെ കോട്ടയം ജില്ലാ അതിർത്തി ആയ നെല്ലാപ്പാറയിൽ ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ എംപി മാർ ,എം എൽ എമാർ കെപിസിസി ഡിസിസി നേതാക്കന്മാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും


തുടർന്ന് പാലാ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് നേതാക്കളെ തുറന്ന വാഹനത്തിൽ ആയിരകണക്കിന് ആളുകളുടെ ഘോഷയാത്രയോടുകൂടി പാലാ പുഴക്കര മൈതാനത്തേക് ആനയിക്കും 3 മണിക്ക് പാലായിൽ നടക്കുന്ന പൊതു സമ്മേളനം പി സി വിഷ്ണുനാഥ് എംഎൽഎ ഉൽഘടനം ചെയ്യും. വൈകുന്നേരം 5മണിക്ക് കോട്ടയം വൈഎംസിഎ ജംഗ്ഷനിൽ ജാഥയെ സ്വീകരിച്ചു തിരുനക്കര പഴയ ബസ് സ്റ്റാന്റ് മൈതാനിയിൽ ഘോഷയാത്രയായി എത്തിക്കും.മൈതാനത്തു നടക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം കെ മുരളീധരൻ എം പി ഉത്ഘാടനം ചെയ്യും. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ സർക്കാരിനാൽ ദുരന്തം അനുഭവിക്കുന്ന കർഷകർ ഉൾപ്പടെ ഉള്ളവരുടെ ജനകീയ ചർച്ച സദസ്സ് നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*