നിർത്തിയിടത്തുനിന്ന് മുൻപുണ്ടായിരുന്നതിനെക്കാൾ ഗംഭീരമായി വീണ്ടും തുടങ്ങുകയാണ് അസൂസ്. അസൂസിന്റെ ഇനി വരാനിരിക്കുന്ന സ്മാർട്ട്ഫോണായ അസൂസ് സെൻഫോൺ 11 അൾട്രയുടെ (ASUS Zenfone 11 Ultra) ലോഞ്ച് തീയതി നിശ്ചയിച്ചു. മാർച്ച് 14 ന് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്ന് അസൂസ് സ്ഥിരീകരിച്ചു.

അസൂസ് അവരുടെ സെൻഫോൺ സീരീസ് നിർത്തലാക്കി എന്ന് ചില പ്രചാരണങ്ങൾ നേരത്തെ വന്നിരുന്നു. എന്നാൽ ആ പ്രചാരണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് സാധ്യമായ ഏറ്റവും പുതിയ ഫീച്ചറുകളുമായി മാർച്ച് 14ന് അസൂസ് സെൻഫോൺ 11 അൾട്ര എത്തുക. എഐ ഫീച്ചറുകളാകും ഇത്തവണത്തെ അസൂസ് സെൻഫോണിലെ സ്പെഷ്യൽ.

അസൂസ് സെൻഫോൺ 11 അൾട്ര ലോഞ്ച് ഇവന്റ് മാർച്ച് 14ന് രാത്രി 8:00 ന് തായ്‌പേയിൽ നടക്കും, ഇന്ത്യയിൽ ഇത് വൈകുന്നേരം 5:30 ന് ആണ്. ന്യൂയോർക്കിലും ബെർലിനിലും അസൂസ് സെൻഫോൺ 11 അൾട്ര ലഭ്യമാകുമെന്ന് ലോഞ്ച് അനൗൺസ്‌മെൻ്റ് ടീസറിൽ വെളിപ്പെടുത്തുന്നുണ്ട്. “AI- ഇൻ്റഗ്രേറ്റഡ് ഫ്ലാഗ്ഷിപ്പ് ഫോൺ” ആണ് ഇത് എന്ന് അസൂസ് സൂചന നൽകിയിട്ടുണ്ട്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം എഐ ഗവേഷണങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇതേ പാത പിന്തുടർന്നാണ് അസൂസും തങ്ങളുടെ പ്രശസ്ത സ്മാർട്ട്ഫോൺ സീരീസിൽ എഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്.
അടുത്തിടെ ഗീക്ക്ബെഞ്ച് പോലുള്ള ചില വെബ്സൈറ്റുകളിൽ അസൂസ് സെൻഫോൺ 11 അൾട്രയുടെ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഗീക്ക്ബെഞ്ചിൽ അസൂസ് സെൻഫോൺ 11 അൾട്ര AI2401 എന്ന മോഡൽ നമ്പറിലാണ് പ്രത്യക്ഷപ്പെട്ടത്. സാംസങ് ഗാലക്സി എസ്24 അൾട്ര, വൺപ്ലസ് 12 എന്നിവയെ പിന്തള്ളുന്ന പ്രകടനമാണ് അസൂസ് സെൻഫോൺ 11 അൾട്ര ഇവിടെ കാഴ്ചവച്ചത്. ഗീക്ക്ബെഞ്ചിൽ 6,949 മൾട്ടി-കോർ സ്‌കോറും 2,226 സിംഗിൾ കോർ സ്‌കോറും അസൂസ് സെൻഫോൺ 11 അൾട്രയ്ക്ക് ലഭിച്ചു. മൾട്ടി-കോറിനായി യഥാക്രമം 6,661 പോയിൻ്റുകളും 6,504 പോയിൻ്റുകളും നേടിയ സാംസങ് ഗാലക്സി എസ്24 അൾട്ര, വൺപ്ലസ് 12 എന്നിവയെ അസൂസ് പിന്തള്ളി എന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു
.
അസൂസ് സെൻഫോൺ 11 അൾട്രയിൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ഏറ്റവും കരുത്തൻ ചിപ്സെറ്റായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തുമായിട്ടാകും അസൂസ് സെൻഫോൺ 11 അൾട്ര എത്തുക.
ഈ വർഷം ജനുവരിയിൽ അസൂസിന്റെ പുതിയ തലമുറയിലെ മുൻനിര ഗെയിമിംഗ് ഫോൺ ലൈനപ്പായ ROG ഫോൺ 8 ലോഞ്ച് ചെയ്തിരുന്നു. അതിൽ ഉപയോഗിച്ചിരുന്നതും സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് തന്നെ ആയിരുന്നു. അഞ്ച് കളർ ഓപ്ഷനുകളിൽ അസൂസ് സെൻഫോൺ 11 അൾട്ര സ്മാർട്ട്ഫോൺ എത്തും എന്നതാണ് ലഭ്യമായിട്ടുള്ള മറ്റൊരു വിവരം.

അസൂസ് സെൻഫോൺ 11 അൾട്രയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 120Hz അല്ലെങ്കിൽ 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് FHD+ സാംസങ് ഫ്ലെക്സിബിൾ LTPO AMOLED ഡിസ്‌പ്ലേയാകും ഈ പ്രീമിയം സ്മാർട്ട്ഫോൺ അവതരിപ്പിക്കുക. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിനൊപ്പം 16GB വരെ LPDDR5x റാമും 512GB UFS 4.0 സ്റ്റോറേജും ലഭിക്കും. Gimbal OIS ഉള്ള 50MP IMX890 പ്രൈമറി ക്യാമറയും 120° FoV ഉള്ള 13MP അൾട്രാ വൈഡ് ക്യാമറയും OIS, 3x ഒപ്റ്റിക്കൽ സൂം എന്നവിയുള്ള 32MP ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ അസൂസ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സെൽഫികൾക്കായി, 32MP ആർജിബിഡബ്ല്യു ഫ്രണ്ട് ക്യാമറയും ഉണ്ടാകും. 65W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 5,500mAh ബാറ്ററിയാണ് വരാൻ പോകുന്ന ഏറ്റവും പുതിയ അസൂസ് സെൻഫോണിൽ പ്രതീക്ഷിക്കുന്നത്. വിപണിയിൽ സാംസങ്, വൺപ്ലസ് ബ്രാൻഡുകളുടെ അടക്കം പ്രീമിയം സ്മാർട്ട്ഫോണുകളോടാണ് ഈ അസൂസ് സെൻഫോൺ 11 അൾട്രയ്ക്ക് മത്സരിക്കേണ്ടിവരിക.


Be the first to comment