വ‍ർക്കല ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു.

വ‍ർക്കല വെറ്റക്കട ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു.റഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്.
തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം.മരിച്ച സ്ത്രീക്ക് 35നും 40നും ഇടയിലാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു. സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി ഇവരെ കരയ്ക്കെത്തിച്ചു കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ഇടവയിലെ ഒരു റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന യുവതിയാണ് മരിച്ചത്. നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ, യുവതിയുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*