രാജ്യത്തെ വാഹന വിപണിയിൽ നിർണായക സാന്നിധ്യമായി വളരുകയാണ് ഇവി സെഗ്‌മെന്റ്. പെട്രോൾ ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത എത്ര നാൾ കൂടിയെന്ന ചോദ്യം ഉയരുമ്പോഴാണ് ഇവിയുടെ പ്രസക്തി ഉയരുന്നത്. കൂടാതെ ലോക രാജ്യങ്ങൾ കാലാവസ്ഥാ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കുകയും ചെയ്യുകയാണ്. ഇവിടേക്കാണ് ഇവി കാറുകളുടെ കടന്നുവരവ്.
എന്നാൽ പലപ്പോഴും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന ഘടകം അതിന്റെ വിലയാണ്. ഒരുകാലത്ത് ഇവി ചാർജിംഗ് സ്‌റ്റേഷനുകളുടെ അപര്യാപ്‌തതയും അലട്ടിയിരുന്നെങ്കിൽ ഇന്ന് ആ സാഹചര്യം മാറി. കൂടുതൽ ഇടങ്ങളിൽ ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ ഒരുക്കിയിരുന്നു.

ടാറ്റ ടിയാഗോ ഇവി
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവി 2022 സെപ്റ്റംബറിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വില 8.69 മുതൽ 11.99 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ). XE, XT, XZ+, XZ+ Tech LUX എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റ് ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്.

ടാറ്റ ടിഗോർ ഇവി
ഈ പട്ടികയിലെ ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ മോഡലാണ് ടാറ്റ ടിഗോർ ഇവി. കോംപാക്‌ട് സെഡാന്റെ ഇലക്ട്രിക് പതിപ്പിന് 12.49 ലക്ഷം മുതൽ 13.75 ലക്ഷം വരെയാണ് (എക്‌സ് ഷോറൂം, ഇന്ത്യ) വില. XE, XT, XZ+, XZ+ Tech LUX വേരിയന്റ് ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറിന് 74ബിഎച്ച്പിയും 170എൻഎം ടോർക്കും സൃഷ്‌ടിക്കാനായി ഇതിൽ 26kWh, ലിഥിയം-അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

ടാറ്റ പഞ്ച് ഇവി
രണ്ട് ബാറ്ററി ഓപ്ഷനുമായാണ് പഞ്ച് ഇവി അവതരിപ്പിച്ചിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് ഒറ്റ ചാർജിൽ 315 കിലോമീറ്റര്‍ റേഞ്ചിലും സഞ്ചരിക്കും.ടാറ്റയുടെ മുൻ ഇലക്ട്രിക് കാറായ ടാറ്റ നെക്സൺ ഇവിയുടെ ഡിസൈന് സമാനമാണ് ടാറ്റ പഞ്ച് ഇവിയുടെ ഡിസൈനും. . Gen 2 ആർക്കിടെക്ചറിൽ നിർമിച്ച ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്.
പഞ്ച് ഇവിയുടെ ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കും അടങ്ങിയ ഇലക്ട്രിക് മോട്ടറും മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കും ഉള്ള ഇലക്ട്രിക് മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്. 3.3 കിലോവാട്ട് വാൾ ബോക്സ് ചാർജറും 7.2 കിലോവാട്ട് ഫാസ്റ്റ് ചാർജറും നൽകിയിട്ടുണ്ട്. വെറും 56 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലെത്തുംപ്രീമിയം മോഡൽ ഇന്റീരിയറാണ് ടാറ്റ പഞ്ച് ഇവിയുടെ മറ്റൊരു സവിശേഷത. പുതിയ ഡാഷ്‌ബോർഡ് ഡിസൈനും ഇതിൽ കാണാം. ഇൻഫോടെയ്ൻമെന്റിനായി 10.25 ഇഞ്ചുള്ള രണ്ട് സ്‌ക്രീനുകൾ, ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, സ്റ്റിയറിംഗ് വീൽ പാഡിലുകൾ എന്നിവ പോലുള്ള നിരവധി സവിശേഷതകളുമായാണ് പഞ്ച് ഇവി നിരത്തിലെത്തുക. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, ക്യാബിൻ എയർ പ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലേക്കു വന്നാൽ, ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും പഞ്ച് ഇവിയിൽ ലഭ്യമാണ്. യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു7.98 ലക്ഷം മുതൽ 9.98 ലക്ഷം വരെ വിലയുള്ള എംജി കോമറ്റ്, 11.5 ലക്ഷം മുതൽ 12.68 ലക്ഷം വരെ വിലയുള്ള സിട്രോൺ ഇസി3, 8.69 ലക്ഷം മുതൽ 12.04 ലക്ഷം വരെ ടാറ്റയുടെ തന്നെ ടിയാഗോ ഇവി എന്നിവയോടാണ് പഞ്ച് ഇവി മൽസരിക്കേണ്ടത്.

ടാറ്റ നെക്‌സോൺ
പ്രൈം ഇവി ഈ ലിസ്റ്റിലെ മറ്റൊരു ടാറ്റ മോഡൽ ആണിത്. ടോപ്പ്-സ്പെക്ക് പതിപ്പിന് 14.49 ലക്ഷം മുതൽ 20.04 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ നെക്‌സോൺ ഇവി ശ്രേണി ലഭ്യമാണ്. XM, XZ+, XZ+ LUX എന്നീ മൂന്ന് വേരിയൻ്റ് ഓപ്ഷനുകളിൽ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവി എത്തുന്നു. 127 ബിഎച്ച്‌പിയും 245 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിന് 30.2 കിലോവാട്ട് ലിഥിയം അയോൺ പോളിമർ ബാറ്ററി പാക്കാണ് നെക്‌സോൺ ഇവി പ്രൈമിന് കരുത്തേകുന്നത്. കൂടാതെ 141 ബിഎച്ച്‌പിയും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിന് നെക്‌സോൺ ഇവി മാക്‌സിന് 40.5 കിലോവാട്ട്, ലിഥിയം അയൺ ബാറ്ററി പാക്കും നൽകിയിരിക്കുന്നു,

മഹീന്ദ്ര എക്സ്‍യുവി400
അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര എക്സ്‍യുവി400 ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന നാലാമത്തെ മോഡലാണ്. ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില 15.99 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം). മഹീന്ദ്ര എക്സ്‍യുവി400ലെ ഇലക്ട്രിക് മോട്ടോറിന് ലിഥിയം അയോൺ സെല്ലുകളുള്ള 39.4kW ബാറ്ററി പാക്ക് നൽകിയിരിക്കുന്നു. വെറും 8.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. EC, EL എന്നിങ്ങനെ രണ്ട് വേരിയന്റ് ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്.

എംജി ഇസഡ്എസ് ഇവി
22.98 ലക്ഷം മുതൽ 26.99 ലക്ഷം രൂപ വരെ വിലയുള്ള എംജി ഇസഡ്എസ് ഇവി പട്ടികയിൽ അഞ്ചാമതാണ്. എംജിയിൽ നിന്നുള്ള ഇലക്ട്രിക് എസ്‌യുവി എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയൻ്റ് ഓപ്ഷനുകളിൽ ലഭ്യമാണ്. 44.5kWh, 50.3kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം എത്തുന്നു. 44.5kWh പതിപ്പിലെ ത്രീ-ഫേസ് പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ 3,500rpm-ൽ 141bhp കരുത്തും 353Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

Be the first to comment