ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഭക്തിസാന്ദ്രമായി. ഒരാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്കു കാണാൻ ഇന്നലെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. രാത്രി പതിനൊന്നരയോടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്പാലംകൃതമായ ആസ്ഥാനമണ്ഡപത്തിലെ പിഠത്തിൽ പ്രതിഷ്ടഠിച്ചു. തുടർന്നു തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. ഏറ്റുമാനൂരപ്പന്റെ തിടമ്പും ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളും ദീപപ്രഭയിൽ തിളങ്ങിനിൽക്കെ 12 ന് ഓംകാരനാദത്തോടെയാണ് ആസ്ഥാനമണ്ഡപത്തിന്റെ വാതിലുകൾ തുറന്നത്കാത്തുനിന്ന ഭക്തജനം പഞ്ചാക്ഷരീമന്ത്രം ഉറക്കെ ഉരുവിട്ടു ഭഗവാന്റെ മുൻപിൽ സർവതും സമർപ്പിച്ച് തൊഴുകയ്യോടെ നിന്നു ഈ സമയം ആസ്ഥാനമണ്ഡപത്തിൽ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ദേവന്മാരുടെ സാന്നിധ്യമുണ്ടാകുമെന്നാണു വിശ്വാസം
http://www.youtube.com/live/z7qunAgqpcU?si=H_L40QfXSp_lBs4E
ആണ്ടിലൊരിക്കൽ ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പന്റെ മൂന്നിൽ സർവ ദേവദേവതമാരുമെത്തി പുഷ്പവൃഷ്ടി നടത്തുമെന്നും ഭക്തർ വിശ്വസിച്ചു പോരുന്നു ചെങ്ങന്നൂർ പൊന്നുരുട്ട മഠത്തിൽ കുടുംബത്തിലെ കാരണവർ വലിയ കാണിക്കയിൽ ആദ്യ കാഴ്ച സമർപ്പിച്ചു പിന്നാലെ ഊരാഴ്മക്കാരും ദേവസ്വവും ഭക്തജനങ്ങളും കാഴ്ചകൾ നൽകി തൊഴുതു വണങ്ങി തുടർന്ന് ഏഴരപ്പൊന്നാനകളെ കൊടിമരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളിച്ചു പുലർച്ചെ രണ്ടിനായിരുന്നു വലിയ വിളക്ക് വർശനം. പ്രത്യേക ക്യൂ സംവിധാനം വഴിയാണ് ഭക്തർക്ക് ദർശനസൗകര്യം ഒരുക്കിയത് സുരക്ഷയ്ക്കായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
http://www.youtube.com/live/z7qunAgqpcU?si=H_L40QfXSp_lBs4E


Be the first to comment