ബെംഗളൂരു: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡിഎസ് ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ വൈകീട്ട് 5.35നാണ് വിക്ഷേപണം.’നോട്ടി ബോയ്’ എന്ന് വിളിക്കുന്ന ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം.ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണിത്.
നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാറും ജിഎസ്എല്‍വി എഫ്-14 ൽ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം അവസാനമായിരിക്കും വിക്ഷേപണം. അതുകൊണ്ട് തന്നെ ഇൻസാറ്റ്- ത്രീ ഡിഎസ് വിക്ഷേപണ വിജയം ജിഎസ്എല്‍വിക്ക് നിർണായകമാണ്.
ജിഎസ്എല്‍വി ഉപയോഗിച്ച് ഇതുവരെ നടത്തിയ 15 വിക്ഷേപണങ്ങളിൽ നാലെണ്ണം പരാജയമായിരുന്നു. അതേസമയം ഐഎസ്ആർഒയുടെ വർക്ക്ഹോഴ്സ് പിഎസ്എൽവി (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ഇതുവരെ നടത്തിയ 60 ദൗത്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് പരാജയപ്പെട്ടത്.പിൻഗാമിയായ എൽവിഎം-3 നടത്തിയ ഏഴിൽ ഏഴും വിജയമായിരുന്നു. 51.7 മീറ്റർ നീളമുള്ള മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് ജിഎസ്എൽവി. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നാലിലൊന്ന് നീളമാണ് ഇതിനുള്ളത്. 182 മീറ്റർ ഉയരമുണ്ട് – 420 ടൺ ഉയർത്താനുള്ള ശേഷിയുണ്ട്. ഏതാനും വിക്ഷേപണങ്ങൾ കൂടി പൂർത്തിയാക്കി ജിഎസ്എൽവി പിൻവലിക്കാനാണ് ഐഎസ്ആർഒയുടെ പദ്ധതി. അതേസമയം കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ്-3 ഡിഎസ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കാലാവസ്ഥ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടായേക്കും. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

Be the first to comment