പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി. ജി.ശശികുമാർ വർമ്മ (72) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം.
പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ. മക്കൾ സംഗീത വർമ്മ, അരവിന്ദ് വർമ്മ, മഹേന്ദ്രവർമ്മ , മരുമകൻ നരേന്ദ്രവർമ്മ. സംസ്കാരം 14 ന് ഉച്ചക്ക് 3 മണിക്ക്.
അശൂലം മൂലം വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കും
തിരുവനന്തപുരത്ത് ഗവ.സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്നു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് ആയിരുന്നു.കേരള ക്ഷത്രിയക്ഷേമ സംഘം പ്രസിഡൻ്റ്, പന്തളം കേരളവർമ്മ വായനശാല പ്രസിഡൻ്റ് എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു.
വിവിധ സാഹിത്യ സംസ്കരിക സംഘടനകളുടെ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുള്ളതും നിലവിൽ കേരള ക്ഷേത്ര ആചാരസമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി എന്നിവയുടെ അദ്ധ്യക്ഷനാണ്.


Be the first to comment