എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ സൗജന്യ പരിശീലനം

എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ സൗജന്യ പരിശീലനം. കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നു.
ഫെബ്രുവരി 21-ാംതീയതി മുതൽ ആരംഭിക്കുന്ന അലൂമിനിയം ഫാബ്രിക്കേഷൻ എന്ന കോഴ്സിലേക്ക് സൗജന്യമായി പരിശീലനം നൽകുന്നതോടൊപ്പം, ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്ത് നൽകും.
താല്പര്യമുള്ളവർ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യുവാനായി 20/02/2024 നു മുൻപായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
Contact No 0481-2303307, 2303306

Be the first to comment

Leave a Reply

Your email address will not be published.


*