സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46160 രൂപയാണ്. ഇതോടെ രണ്ട് ദിവസംകൊണ്ട് സംസ്ഥാനത്ത് കുറഞ്ഞത് 240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4775 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ചിരുന്നു.

Be the first to comment