ഇടുക്കി: ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താൻ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ ഹിയറിങ് നടപടികൾ ഇന്നുണ്ടായേക്കും. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 50 സെന്റ് സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം ശരിവെച്ചതോടെയാണ് തുടർനടപടികളുമായി റവന്യൂ വകുപ്പ് മുമ്പോട്ടു പോയത്. തെളിവുകൾ ഹാജരാക്കാൻ കുഴൽനാടന് കഴിഞ്ഞില്ലെങ്കിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങും.ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നുമായിരുന്നു മാത്യുവിന്റെ വാദം. 50 സെന്റ് സർക്കാർ ഭൂമി മാത്യു കുഴൽനാടൻ കയ്യേറി മതിൽ കെട്ടിയെന്നാണ് കണ്ടെത്തൽ.
2022ലാണ് മാത്യു കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്. തുടർന്ന് ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തി ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോൾ കുഴൽനാടന് വിജിലൻസ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്ക്വയർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.

Be the first to comment